തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരിശീലനത്തിലേക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദം ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 20. ഒരു വർഷം ദൈർഘ്യമുള്ള പരിശീലനം ജൂൺ ആദ്യ വാരം ആരംഭിക്കും. ഫീസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് : 0471 2448451.

LEAVE A REPLY

Please enter your comment!
Please enter your name here