വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന്റെ പരിശോധനയില്‍ പടിഞ്ഞാറത്തറയില്‍ നിന്ന് 19.516 ഗ്രാം എംഡിഎംഎ പിടികൂടി. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ സംഘവും വയനാട് എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ പരിശോധന ജില്ലയില്‍ ശക്തമായി തുടരുകയാണ്. വ്യാജ മദ്യം, ലഹരി മരുന്ന്, സ്പിരിറ്റ് കടത്ത് തുടങ്ങിയവ കണ്ടെത്താന്‍ ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ട്. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി സജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജി. അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി കൃഷ്ണന്‍കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എസ് സുഷാദ്, വി.കെ വൈശാഖ്, ഇ.ബി അനീഷ്, അനന്തു മാധവന്‍, കെ.വി സൂര്യ ഡ്രൈവര്‍മാരായ പ്രസാദ്, അന്‍വര്‍ കളോളി എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here