ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽക്കൂടി ഈ മാസാവസാനത്തോടെ ഡിജിയാത്ര സംവിധാനമൊരുങ്ങുന്നു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനം വരുന്നതോടെ വിവിധ ചെക് പോയിന്റുകളിൽ വരിനിന്ന് തിരിച്ചറിയൽ കാർഡും ടിക്കറ്റും കാണിച്ച് കടന്നുപോകുന്നത് ഒഴിവാക്കാം.

ഫോണിലെ ഡിജിയാത്ര ആപ്പിൽ ബോർഡിങ് പാസ് അപ്‌ലോഡ് ചെയ്യുന്നതോടെ ഡിജിയാത്ര പ്രവേശന കവാടത്തിലെ ക്യാമറ മുഖം തിരിച്ചറിയുകയും തടസ്സങ്ങളില്ലാതെ മുന്നോട്ടുപോവുകയും ചെയ്യാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ബാഗേജ് ചെക്കിങ് സമയത്തുമാത്രമേ ഉണ്ടാവൂ.ബഗ്‌ദേഗ്ര, ഭുവനേശ്വർ, ചണ്ഡീഗഢ്‌, ചെന്നൈ, കോയമ്പത്തൂർ, ദബോലിം, ഇന്ദോർ, മംഗലാപുരം, പട്ന, റായ്പുർ, റാഞ്ചി, ശ്രീനഗർ, വിശാഖപട്ടണം എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here