പാലക്കാട് : മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ബാദുഷയുടെ ബന്ധുക്കളായ റിസ്വാന, ചെറുമല സ്വദേശിനി ദീമ മെഹ്ബ എന്നിവര്‍ മരണപ്പെട്ടിരുന്നു. കാരാക്കുര്‍ശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് പേരും.

LEAVE A REPLY

Please enter your comment!
Please enter your name here