കോഴിക്കോട്: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതോടെ മരുന്നുകളുടെ ഗുണനിലവാരത്തിലും ആശങ്ക. വിവിധ ജില്ലകളിൽ ചൂട് 40 ഡിഗ്രി കടന്നിരിക്കുകയാണ്. മരുന്നുകൾ ഉയർന്ന ചൂടിൽ സൂക്ഷിക്കുന്നത് അവയുടെ കാലാവധിയേയും ഗുണനിലവാരത്തെയും സാരമായി ബാധിക്കും.മരുന്നുകൾ ഏത് താപനിലയിൽ സൂക്ഷിക്കണമെന്നുള്ളത് അവയുടെ പായ്ക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വ്യത്യാസം സംഭവിക്കുമ്പോൾ രാസമാറ്റമുണ്ടാകുകയും ഗുണനിലവാരം നഷ്ടമാകുകയും ചെയ്യും. പിന്നീട് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് രോഗശമനം ലഭിക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു.

ക്യാപ്സൂളുകൾ, പൗഡറുകൾ, ക്രീമുകൾ, ഓയിൽമെന്റുകൾ, ഗുളികകൾ, ഇൻജെക്ഷനുകൾ ഉൾപ്പെടെയുള്ളവ ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടാവും. ഒട്ടുമിക്ക മരുന്നുകളും എട്ടു മുതൽ 30ഡിഗ്രിയിലാണ് സൂക്ഷിക്കേണ്ടത്. ചിലമരുന്നുകൾ രണ്ടുമുതൽ എട്ടുഡിഗ്രിയിലും. ഇവ പൊതുവെ ഫ്രീസറിലാണ് സൂക്ഷിക്കുക. മറ്റു മരുന്നുകൾ നേരിട്ട് ചൂട് ഏൽക്കാത്ത രീതിയിലാണ് സൂക്ഷിക്കേണ്ടത്.

അതേസമയം, മരുന്നുകൾ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കണമെന്ന നിർദ്ദേശങ്ങൾ മിക്ക മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും പാലിക്കാറില്ല. കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ പോലും എ.സി സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here