സുമനസുകളുടെ ഇടപെടൽ വീട്ടിനുള്ളിൽ  പ്രസവിച്ചു കിടന്ന അമ്മയ്ക്കും കുഞ്ഞിനും ജീവനേകി


എരുമേലി  :ഏഞ്ചൽവാലിയിൽ വീട്ടിനുള്ളിൽ  അർദ്ധരാത്രിയിൽ പ്രസവിച്ചു രക്തത്തിൽ കുളിച്ചു കിടന്ന യുവതിയെയും കുഞ്ഞിനെയും ഒരുപറ്റം നല്ല മനുഷ്യസ്നേഹികളുടെ സുമനസുകൊണ്ട് രക്ഷപെടുത്തി .ഏഞ്ചൽവാലി മുണ്ടുപുഴ രേഷ്മയും കുഞ്ഞുമാണ് ജീവൻ നിലനിർത്തിയത് .ഇന്നലെ (ഒക്ടോബർ ഒന്നാം തിയ്യതി ) രാത്രിയാണ് എരുമേലി പോലീസ് സ്റ്റേഷനിലേക്ക് രേഷ്മയുടെ ഭർത്താവ് ശ്രീക്കുട്ടന്റെ ഫോൺ എത്തുന്നത് .ഭാര്യ പ്രസവിച്ചു കിടക്കുന്നു ,രക്ഷപെടുത്തണം എന്നുംപറഞ്ഞ് ,എരുമേലി സ്റ്റേഷനിലെ എസ് ഐ :സതീശ് ഉടൻതന്നെ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ടു ആംബുലൻസിനായി ,അവിടെ ആംബുലൻസില്ല എന്ന മറുപടിയാണ് ലഭിച്ചത് .തുടർന്ന് മുക്കൂട്ടുതറ അസീസി ആശുപത്രിയുമായി ബന്ധപ്പെട്ട പോലീസ് ആംബുലൻസുമായി ഉടൻ ഏഞ്ചൽവാലിയിലേക്ക് പോകുവാൻ നിർദേശിച്ചു .ആംബുലൻസ് ഡ്രൈവർ ഗിരീഷ് ഏഞ്ചൽവാലിയിൽ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച്ച ദയനീയമായിരുന്നു .ഒന്നും ചെയ്യുവാൻ കഴിയാത്ത അവസ്ഥ ,ഉടൻ എന്തെകിലും ചെയ്തില്ലെങ്കിൽ അമ്മയുടെയും ,കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകുമെന്ന് മനസിലാക്കി സഹപ്രവർത്തകൻ ആംബുലൻസ് ഡ്രൈവർ ജയിനെ വിളിക്കുന്നു ,സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ജെയിൻ പലരെയും ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും രാത്രി ഒരുമണിക്ക് ആരെയും കിട്ടുന്നില്ല ,പെട്ടന്ന് ജെയിൻ ഏഞ്ചൽവാലിയിൽ അടക്കനാട്ട് സുബി ചേച്ചിയെ ബന്ധപ്പെടുന്നു ,(ഒരു വർഷം മുൻപ് കാഞ്ഞിരപ്പള്ളി എരുമേലി ബസിൽ യാത്ര ചെയ്യവേ നെഞ്ചു വേദന അനുഭവപ്പെട്ട യുവതിയെ സാമയോചിതമായി ഇടപെട്ട് രക്ഷിച്ചയാളാണ് സുബി ).ജെയിൻ സുബിചേച്ചിയോട് ഉടൻതന്നെ യുവതിയുടെ വീട്ടിൽ എത്തണമെന്ന് പറയുന്നു .കുടുംബശ്രീ എ ഡി എസ് ലില്ലിക്കുട്ടിയും ,സുബിയുടെ മകൾ നഴ്സുമായ അലീനയും ഒപ്പം കൂടി ,രാത്രി ഒന്നരക്ക് യുവതിയുടെ വീട്ടിൽ എത്തുമ്പോൾ പുക്കിൾകൊടി വേർപെടാതെ രക്തത്തിൽ കുളിച്ചു മുറ്റത്തു കിടക്കുന്ന രംഗമാണ് കാണുന്നത് .ഉടൻ തന്നെ പുക്കിൾകൊടി നഴ്‌സായ അലീനയും ‘അമ്മ സുബിയും ,ലില്ലിക്കുട്ടിയും ചേർന്ന് മുറിച്ചുമാറ്റി .കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു എടുത്തു ,വിശന്നു കരഞ്ഞ കുഞ്ഞിന് അർദ്ധരാത്രിയിൽ വെള്ളം തിളപ്പിച്ച്  സ്പൂണിൽ നൽകി .അമ്മയെയും കുഞ്ഞിനേയും ഉടൻ തന്നെ ആംബുലൻസിൽ കയറ്റി .അപ്പോഴേക്കും എരുമേലിയിൽ നിന്നും എസ് ഐ :സതീശും ഡ്രൈവർ ഷാജിയും എത്തി ,പുറകെ ആരോഗ്യവകുപ്പ് അധികൃതരും .അടക്കനാട്ട് വീട്ടിൽനിന്നും സുബിച്ചേച്ചിയും മകൾ അലീനയും അത്യാവശ്യ വസ്ത്രങ്ങളും കുറച്ചു പണവും യുവതിക്ക് നൽകി .രേഷ്മയേയും കുഞ്ഞിനേയും ആരോഗ്യവകുപ്പധികൃതർ പരിശോധിച്ചു ,കൂടുതൽ പരിപാലനത്തിനായി കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് .ഈ കൊറോണക്കാലത്ത് അർദ്ധരാത്രിയിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ കാണിച്ച നല്ല മനസിന് ആംബുലൻസ് ഡ്രൈവർമാരായ ജെയിനും ,ഗിരീഷും ,അടക്കനാട്ടെ സുബിച്ചേച്ചിയും ,മകൾ അലീനയും ,ലില്ലിക്കുട്ടി ചേച്ചിയും ,കാര്യങ്ങൾ ക്രെമീകരിച്ച എരുമേലി സ്റ്റേഷനിലെ എസ് ഐ :സതീശും ,ഡ്രൈവർ ഷാജിയുമൊക്ക പ്രേത്യേക അഭിനന്ദനം അർഹിക്കുന്നു .

ഏഞ്ചൽവാലി അടക്കനാട്ട് സുബിച്ചേച്ചി രക്ഷാപ്രവർത്തനത്തിനുശേഷം ,രേഷ്മയുടെ കുഞ്ഞുമായി 
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!