ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ ഫ്രാസിപോറയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.

പുൽവാമയിലെ മുറാൻ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്‌ക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. തുടർന്ന് വെടിവയ്‌പ്പുണ്ടായി. ഇതോടെ ജമ്മു കാശ്‌മീർ പൊലീസും പ്രദേശം വളഞ്ഞു. ജമ്മു കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ ഒരു ഭീകരൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് സമീപപ്രദേശത്ത് വീണ്ടുമൊരു വെടിവയ്‌പ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം പരിഹരിക്കാൻ ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും സുപ്രധാനമായ ബന്ധം പങ്കിടുന്നുവെന്നും സുസ്ഥിരമായ ഇന്ത്യ-ചൈന ബന്ധം ലോകത്തിന് തന്നെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിലെ ന്യൂസ് വീക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here