വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്രവ പരിശോധന കിയോസ്ക് സ്ഥാപിച്ചു

വിഴിക്കത്തോട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പരിശോധന പ്രവർത്തനങ്ങളുടെ ഭാഗമായി വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്രവ പരിശോധന കിയോസ്ക് സ്ഥാപിച്ചു. കിയോസ്കിന്റ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് റിജോ വളാന്തറ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേന്ദ്രൻ കാലായിൽ, റെജി.ഓ.വി, മെഡിക്കൽ ഓഫീസർ ഡോ. എബിൻ സണ്ണി, തുടങ്ങിയവർ പ്രസംഗിച്ചു. കിയോസ്ക് സ്ഥാപിച്ചതോടു കൂടി വിഴികത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും കോവിഡ് പരിശോധനകൾ നടത്താനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!