ശ്രീ ശബരീശ കോളേജിൽ എം.എസ്.ഡബ്ല്യൂ എയ്ഡഡ് പ്രോഗ്രാമിന് അപേക്ഷിക്കാം

ശ്രീ ശബരീശ കോളേജിൽ എം.എസ്.ഡബ്ല്യൂ എയ്ഡഡ് പ്രോഗ്രാമിന് അപേക്ഷിക്കാം. മെറിറ്റ്, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലായി 30 സീറ്റുകൾ ലഭ്യമാണ്. എം.എസ്.ഡബ്ല്യൂ മെറിറ്റ് അഡ്മിഷൻ മഹാത്മാഗാന്ധി സർവ്വകലാശാല പി.ജി.പ്രോഗ്രാമുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു. സർവ്വകലാശാല വെബ്സൈറ്റിലെ (cap.mgu.ac.in) PG CAP പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്ത് ശ്രീ ശബരീശ കോളേജിലെ എം.എസ്.ഡബ്ല്യൂ പ്രോഗ്രാം ഓപ്ഷൻ നൽകുക. മെറിറ്റ് ക്വാട്ടയിൽ അലോട്ട്മെന്റിനായി കാത്തിരിക്കുക. മാനേജ്മെന്റ് അഡ്മിഷൻ മഹാത്മാഗാന്ധി സർവ്വകലാശാല PG CAP പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. തുടർന്ന് www.sreesabareesacollege.in വെബ്സൈറ്റിൽ Management Admission പോർട്ടലിൽ അപേക്ഷ സമർപ്പിക്കുക. ജനറൽ വിഭാഗം വിദ്യാർത്ഥികളും, എസ്.സി/എസ്.ടി.വിഭാഗം വിദ്യാർത്ഥികളും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. മാനേജ്മെന്റ് കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട, മാനേജ്മെന്റ് ജനറൽ കാറ്റഗറി റാങ്ക് ലിസ്റ്റുകൾ ശ്രദ്ധിക്കുക. അഡ്മിഷൻ ഹെൽപ്പ്ലൈൻ 04828 278560, 9496180154 9961323247( പ്രിൻസിപ്പൽ)