പു​ന​ലൂ​ർ: ചെ​ങ്കോ​ട്ട-​അ​ച്ച​ൻ​കോ​വി​ൽ പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി ആ​ന​ക്കൂ​ട്ടം. ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ണ​ലാ​ർ ച​പ്പാ​ത്തി​ന് സ​മീ​പം മ​ട​ന്ത​യാ​ർ ച​പ്പാ​ത്ത്, ഇ​തി​നു മു​ക​ൾ​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ട്ടി​ലാ​ണ് പ​ല സം​ഘ​ങ്ങ​ളാ​യി ആ​ന​ക​ളെ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചും മൂ​ന്നും കൂ​ട്ട​ങ്ങ​ളാ​യാ​ണ് ആ​ന നി​ന്നി​രു​ന്ന​ത്. കു​റ്റി​ക്കാ​ട്ടി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​ക​ൾ ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കി. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​ച്ച​ൻ​കോ​വി​ൽ വ​ന​പാ​ല​ക​രെ​ത്തി ആ​ന​ക​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് വി​ര​ട്ടി​യോ​ടി​ച്ചു.ആ​ന​ക​ൾ റോ​ഡി​ലേ​ക്ക് വീ​ണ്ടും ഇ​റ​ങ്ങി​വ​രു​ന്ന​ത് ത​ട​യാ​ൻ വാ​ച്ച​ർ​മാ​രെ കാ​വ​ൽ നി​ർ​ത്തി. അ​ച്ച​ൻ​കോ​വി​ലി​ലേ​ക്കു​ള്ള അ​ലി​മു​ക്ക് പാ​ത​യി​ലും പ​ല​യി​ട​ത്തും ആ​ന ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഭീ​ഷ​ണി​യാ​ണ്. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ അ​ച്ച​ൻ​കോ​വി​ൽ ഉ​ൾ​പ്പെ​ടെ മ​ല​യോ​ര​ത്തേ​ക്ക് ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ വി​നോ​ദ​യാ​ത്ര​ക്ക് എ​ത്തു​ന്നു​ണ്ട്. ആ​ന ഉ​ൾ​പ്പെ​ടെ വ​ന്യ​ജീ​വി​ക​ൾ ഇ​ത്ത​രം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here