ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ തേ​ങ്ങാ​ക്ക​ല്ലി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. തേ​ങ്ങാ​ക്ക​ൽ സ്വ​ദേ​ശി അ​ശോ​ക​ൻ (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 12.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.അ​ശോ​ക​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ തേ​ങ്ങാ​ക്ക​ൽ സ്വ​ദേ​ശി സു​ബീ​ഷി​നെ (19) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

തേ​ങ്ങാ​ക്ക​ല്ലി​ൽ പ​ള്ളി​ക്ക​ട​യി​ൽ സു​ബീ​ഷി​ന്‍റെ മൈ​ക്ക്സെ​റ്റ് ക​ട​യു​ടെ മു​ന്നി​ലി​രു​ന്ന് മ​റ്റ് നാ​ല് പേ​ർ​ക്കൊ​പ്പം ഇ​വ​ർ മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​നി​ടെ ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും സു​ബീ​ഷ് സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് അ​ശോ​ക​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.ഉ​ട​ൻ ത​ന്നെ അ​ശോ​ക​നെ സു​ഹൃ​ത്തു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ല്ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here