മുസ്ലിം ,ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് പ്രീ മെട്രിക് ,പോസ്റ്റ് മെട്രിക് ,നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പുകളിലേക്ക് അക്ഷയ കേന്ദ്രം വഴി ഇപ്പോൾ അപേക്ഷിക്കാം 

എരുമേലി :മുസ്ലിം ,ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാർത്ഥികൾക്ക് പ്രീ മെട്രിക് ,പോസ്റ്റ് മെട്രിക് ,നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പുകളിലേക്ക് അക്ഷയ കേന്ദ്രം വഴി ഇപ്പോൾ അപേക്ഷിക്കാം .സർക്കാർ .എയ്ഡഡ് മറ്റ് അംഗീകാരമുള്ള പ്രൈവറ് സ്കൂളുകളിൽ ഒന്ന് മുതൽ പത്തു വരെയുള്ള കുട്ടികൾക്ക് പ്രീ മെട്രിക് സ്കോളർഷിപ്പിനും ,പ്ലസ് വൺ മുതൽ മുകളിലോട്ടുള്ള വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനും അപേക്ഷിക്കാം .പ്രീമെട്രിക് സ്കോളർഷിപ്പിന് വരുമാനപരിധി ഒരുലക്ഷം രൂപയാണ് .ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കോളർഷിപ്പിന് രണ്ടര ലക്ഷം രൂപയാണ് വരുമാനപരിധി ..സ്കോളർഷിപ്പ് പദ്ധതികൾക്ക് എരുമേലി അക്ഷയായിൽ ഹെല്പ് ഡെസ്ക് തുറന്നിട്ടുണ്ട് .ഫോൺ നമ്പർ :04828211106 ,9447367061 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!