കോ​ട്ട​യം: ഗൃ​ഹ​നാ​ഥ​നെ വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട്ടി​ലാ​ണ് സം​ഭ​വം. ആ​നി​ക്കാ​ട് ഇ​രു​പ്പ​ക്കാ​ട്ടു​പ​ടി ഭാ​ഗ​ത്ത് ഇ​ല​വു​ങ്ക​ൽ വീ​ട്ടി​ൽ ജി​ഷ്ണു സാ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി ഗൃ​ഹ​നാ​ഥ​​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് ചീ​ത്ത​വി​ളി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ ഇ​യാ​ൾ കെെയിൽ ക​രു​തി​യി​രു​ന്ന വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ഇ‍​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. ഗൃ​ഹ​നാ​ഥ​​നോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം. പി​ന്നീ​ട് ഗൃ​ഹ​നാ​ഥ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് ആ​ന്വോ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here