രാമായണ മാസത്തിൽ നാടിന്റെ അക്ഷരവെളിച്ചമായിരുന്ന തങ്കമ്മ താവൂരേടത്തിനെ രാമായണ ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.

കാഞ്ഞിരപ്പള്ളി: നാടിന്റെ അക്ഷര കുലപതിയായിരുന്ന തങ്കമ്മ താവൂരേടത്തിനെ കേരള യൂത്ത്ഫ്രണ്ട് (എം) സാംസ്കാരിക വിഭാഗമായ സർഗ്ഗവേദിയുടെ ഈ വർഷത്തെ രാമായണ പാരായണ പുരസ്കാരമായ രാമായണ ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ഡോ. എൻ ജയരാജ് എം .എൽ. എ ആദരിച്ചു. തൊണ്ണൂറ്റിയാറാം വയസിലും കർമ്മനിരതയായി സേവനം തുടരുന്ന ശ്രീമതി. തങ്കമ്മ താവൂരേടത്ത്, നാടിന്റെ അക്ഷര വെളിച്ചമാണെന്ന് ഡോ.എൻ : ജയരാജ് കൂട്ടിച്ചേർത്തു. കഴിഞ്ഞ നാൽപ്പത്തഞ്ചു വർഷമായി ധാരാളം കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു കൊടുത്ത തങ്കമ്മ താവൂരേടത്തിന്റെ സംഭാവനകൾ നാടിന് വിസ്മരിക്കാൻ കഴിയുന്നതല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും രാമയണ പുണ്യം പകർന്ന് നല്കിയ ഗുരുശ്രേഷ്ഠർക്കാണ് ഈ പുരസ്കാരം നൽകി വരുന്നത്.

കേരള യൂത്ത്ഫ്രണ്ട് (എം) സർഗ്ഗവേദി സംസ്ഥാന കൺവീനർ വിഴിക്കിത്തോട് ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ചാണ് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും എം എൽ എ യുമായ ഡോ.എൻ ജയരാജ് പുരസ്കാരം നൽകിയത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി : അഡ്വ: സുമേഷ് ആൻഡ്രൂസ് മുഖ്യപ്രഭാക്ഷണം നടത്തി. യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന ട്രഷർ ആൽബിൻ പേണ്ടാനം, യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ സെക്രട്ടറി ശ്രീകാന്ത്. എസ്. ബാബു, എ .കെ സോമൻ ആര്യ ശ്ശേരിയിൽ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!