മണർകാട് പാലമുറിയിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു.


കോട്ടയം: കോട്ടയം മണർകാട് പാലമുറിയിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു. അങ്കമാലി സ്വദേശി ജസ്റ്റിൻ ജോയ് ആണ് ഇന്ന് പുലർച്ചെ കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കാറും മൃതദേഹവും കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മീനച്ചിലാറിന്റെ കൈവഴിയിലുണ്ടായ കുത്തൊഴുക്കിനെ തുടർന്നുണ്ടായ വെള്ളത്തിൽ ഒഴുക്കിൽപ്പെട്ട് കാർ അടുത്തുള്ള പാടശേഖരത്തിലേക്ക് മറിയുകയായിരുന്നു. എയർപോർട്ടിൽ നിന്നും ഓട്ടം പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!