പഴയിടം പാലത്തിൽ വാഹന ഗതാഗതം തൽക്കാലം നിരോധിച്ചു.

പഴയിടം പാലത്തിൽ വാഹന ഗതാഗതം തൽക്കാലം നിരോധിച്ചു. പോലീസ് പാലം അടച്ചു.റോഡ് ദുർബലമായതിനാൽ ഗതാഗതം തൽക്കാലം സുരക്ഷിതമല്ല എന്ന് മരാമത്ത് വകുപ്പ് അറിയിച്ചതായി Dr N ജയരാജ് MLA പറഞ്ഞു.വൈകാതെ താൽക്കാലിക വേലി പാലത്തിൻ്റെ വശങ്ങളിൽ കെട്ടി ചെറുവാഹനങ്ങൾ കയറ്റി വിടാൻ ശ്രെമിക്കും.ഇന്ന് നിറച്ച മണ്ണ് രാത്രി പെരുമഴയിൽ ഒലിച്ചുപോയാൽ അപകട സാധ്യത ഏറെയുണ്ടെന്ന് എൻജിനീയർ പറഞ്ഞതായും എം എൽ എ പറഞ്ഞു.പകരം യാത്രാ വഴികൾ ഏത് എന്നതിൽ MLA ആശങ്ക അറിയിച്ചു. ചേനപ്പാടി കടവനാൽക്കടവ്- ചെറുവള്ളി തോട്ടം റൂട്ടുകളും മൂന്നാം മൈൽ – എസ്.ആർ വി റോഡും കെ വിഎം എസ് റോഡുമൊക്കെ തല്ക്കാലം യാത്രക്കാർ ഉപയോഗിക്കേണ്ടതായി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!