ദേശീയ ദുരന്ത നിവാരണ ടീം നാളെ കോട്ടയത്തെത്തും,ഹെല്പ് ഡെസ്കുകൾ തുറന്നു : അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ

 കോട്ടയം : ദേശീയ ദുരന്ത നിവാരണ ടീം നാളെ കോട്ടയത്തെത്തുമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു . .2018 ലേയും 2019 ലേയും പ്രളയ ദുരതത്തിൽപെട്ട പ്രദേശങ്ങളിലുള്ളവരെ മുൻകരുതലായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കും .മുൻ വർഷങ്ങളിൽ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലുള്ളവരെ പൂർണ്ണമായും ഒഴിപ്പിക്കാനാണ് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ തീരുമാനം  

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ 39 ക്യാമ്പുകൾ ( രാത്രി 9 വരെ) പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടതായി വന്നേക്കാം. 296 കുടുംബങ്ങളിലെ 782 പേർക്ക് താത്ക്കാലിക താമസ സൗകര്യങ്ങൾ ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. കോവിഡ് രോഗവ്യാപന പ്രതിരോധ മുൻ കരുതലിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദർശനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!