കലിതുള്ളിയ വെള്ളപ്പൊക്കത്തിൽ നഷ്ടങ്ങളേറെ ,പാലങ്ങൾ തകർച്ചയുടെ വക്കിൽ ,കടകൾ തകർന്നു ,റോഡ് ഗതാഗതം നിലച്ചു

 എരുമേലി :ഇന്നലെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടങ്ങൾ ,എരുമേലിയിലെ കടകളിലും തോടിനോട് അടുത്തുള്ള വീടുകളിലും വെള്ളം കയറി നഷ്ടം സംഭവിച്ചു .ഇന്നലെ ഉച്ച മുതൽ എരുമേലി കൊരട്ടി റോഡിൽ വെള്ളം കയറി ഗതാഗത സ്തംഭനം ഉണ്ടായി ,ഇത് അർധരാത്രി വരെ തുടർന്നു . ഓരുംകൽ പാലം വെള്ളത്തിനടിയിലായതോടെ അതുവഴിയും യാത്ര തടസം ഉണ്ടായി .രാത്രി കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലിൽ കൂറ്റൻ മരം ഒഴുകിയെത്തി പാലത്തിനുമുകളിൽ കുടുങ്ങിയതോടെ ഇതുവഴി,വെള്ളമിറങ്ങിയിട്ടും യാത്ര തടസ്സപ്പെട്ടിരിക്കുകയാണ് .നാട്ടുകാർ ചെറിയ രീതിയിൽ പാലത്തിൽ തങ്ങിയ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയിട്ടുണ്ട് .മെഷിൻ വാൾ ഉപയോഗിച്ച് മാത്രമേ വൻ മരം മുറിച്ചു പാലത്തിൽനിന്നും മാറ്റുവാൻ സാധിക്കുകയുള്ളൂ .ഒരുംകൽ പാലത്തിനു സമീപമുണ്ടായിരുന്ന മൂന്ന് കടകളും മലവെള്ളമെടുത്തു .പാലത്തിനും ബലക്ഷതമുണ്ടായതായി സംശയിക്കുന്നു .പാലത്തിന്റെ കൈവരികൾ തകർന്നിട്ടുണ്ട് .

എരുമേലി ശ്രീ  ധർമ്മ ശാസ്താ ക്ഷേത്രം പരിസരവും ,കെ എസ്  ആർ ടി സി പരിസരവും വെള്ളത്തിൽ മുങ്ങിയിരുന്നു .

പഴയിടം പാലത്തിലെയും അപ്രോച് റോഡ് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ നശിച്ചു ,പാലത്തിന്റെ കൈവരികൾ തകർന്നു .പഴയിടം പാലത്തിനും ബലക്ഷയം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു .

pazhayidam palam
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!