കോഴിക്കോട്: സോഷ്യൽ മീഡിയകളിൽ തിരഞ്ഞെടുപ്പ് ആവേശം പിടിവിട്ടുപോവേണ്ട, പണി വഴിയെ വരും. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മോണിറ്ററിംഗ് ടീം സോഷ്യൽ മീഡിയകളെ നിരീക്ഷിക്കാൻ രംഗത്തെത്തി കഴിഞ്ഞു. വ്യാജ പ്രചാരണങ്ങൾ ഏറാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് സെെബർ ഓപ്പറേഷൻ വിഭാഗത്തിന് കീഴിൽ സോഷ്യൽ മോണിറ്ററിംഗ് ടീമിന് രൂപം നൽകിയിരിക്കുന്നത്. സംസ്ഥാന സൈബർ ഓപ്പറേഷൻ വിഭാഗം മേധാവിയുടെ മേൽനോട്ടത്തിലാണ് ടീം പ്രവർത്തിക്കുക.

ഫേസ്ബുക്ക്, വാട്‌സ് ആപ്പ്. ഇൻസ്റ്റഗ്രാം എക്സ്, ട്വിറ്റർ, ടെലഗ്രാം തുടങ്ങി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സോഷ്യൽ മോണിറ്ററിംഗ് വിഭാഗം നിരീക്ഷിക്കും. ഇതിനായി കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 4 പേരാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങൾ, വ്യാജ സന്ദേശങ്ങൾ, അപകീർത്തിപ്പെടുത്തൽ, മതസ്പർദ്ധ വളർത്തുന്ന പ്രതികരണങ്ങൾ, കലാപാഹ്വാനം തുടങ്ങി സോഷ്യൽ മീഡിയകളിലെ എല്ലാ പോസ്റ്റുകളും പരിശോധിക്കും. സെെബർ ഓപ്പറേഷൻ വിഭാഗം നേരത്തെ നടത്തിവരുന്ന നിരീക്ഷണത്തിന് പുറമേയാണ് റെയ്ഞ്ച് അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കുന്നത്.സോഷ്യൽ മീഡിയകളിൽ വ്യാജ പ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും സെെബർ സെല്ലിനെ വിവരമറിയിക്കാം. കോഴിക്കോട് സിറ്റി- 9497942711, റൂറൽ- 9497942719.

LEAVE A REPLY

Please enter your comment!
Please enter your name here