ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ 15 വരെയാണ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.മാർച്ച് 21നാണ് മദ്യനയക്കേസിൽ ഇ.ഡി കെജ്‍രിവാളി​നെ ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇ.ഡി അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടത്. കോടതി അത് അംഗീകരിക്കുകയായിരുന്നു. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here