ചെസിലെ വിശ്വജേതാവിനെ നിര്‍ണയിക്കുന്ന മത്സരമാണ് വേള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്. നിലവിലെ ലോകചാമ്പ്യനും അദ്ദേഹത്തിന്റെ വിശ്വകിരീടത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചലഞ്ചറും തമ്മിലുള്ള പോരാട്ടമാണിത്. ഔന്നത്യത്തില്‍ രണ്ടാമതുള്ള മത്സരമാണ് കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ്. ലോകത്തെ ഏറ്റവും കരുത്തരായ എട്ട് അതികായര്‍ അടുത്ത ചലഞ്ചറായി തിരഞ്ഞെടുക്കപ്പെടാന്‍ പരസ്പരം ഏറ്റുമുട്ടുന്ന പോരാട്ടമാണ് കാന്‍ഡിഡേറ്റ്സ്. ഓപ്പണ്‍ വിഭാഗത്തിലും (ഇതില്‍ വനിതകള്‍ക്കും പങ്കെടുക്കാം) വനിതാവിഭാഗത്തിലും വ്യത്യസ്ത കാന്‍ഡിഡേറ്റ്സ് മത്സരങ്ങളുണ്ട്. ഇക്കുറി കാന്‍ഡിഡേറ്റ് ചെസ് ഏപ്രില്‍ നാലുമുതല്‍ 22 വരെ ടൊറന്റോയിലെ ദി ഗ്രേറ്റ് ഹോളില്‍ നടക്കും. ചൈനയുടെ ലോകചാമ്പ്യന്‍ ഡിങ് ലിറന്റെ എതിരാളിയെ ടൂര്‍ണമെന്റ് നിശ്ചയിക്കും.ലോക വനിതാചാമ്പ്യനെ നേരിടേണ്ട ചലഞ്ചര്‍ ആരെന്ന് 16 താരങ്ങള്‍ തമ്മിലുള്ള ബൗദ്ധികപോരാട്ടം തീരുമാനിക്കും. വടക്കേ അമേരിക്കയില്‍ ആദ്യമായി കാന്‍ഡിഡേറ്റ്സ് മത്സരം സംഘടിപ്പിക്കപ്പെടുന്നു, ഒരേ മേല്‍ക്കൂരയ്ക്കുകീഴെ ഒരേ ദിവസങ്ങളില്‍ കാന്‍ഡിഡേറ്റ്സും വനിതാ കാന്‍ഡിഡേറ്റ്സും അരങ്ങേറുന്നു, കാന്‍ഡിഡേറ്റ്സില്‍ 16 പേരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ് എന്നീ പ്രത്യേകതകളുണ്ട് ഇക്കുറി.

LEAVE A REPLY

Please enter your comment!
Please enter your name here