കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വെ​ച്ചെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സി​പി​എ​മ്മി​ന്‍റെ അ​ഞ്ച് ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​രം ഇ​ഡി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റി. വി​വ​രം ആ​ര്‍​ബി​ഐ​യെ​യും ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ​യും അ​റി​യി​ച്ചിട്ടുണ്ട്.

ക​രു​വ​ന്നൂ​രി​ല്‍ സി​പി​എ​മ്മിന്‍റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഈ ​അ​ഞ്ച് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​രം ഇ​ല്ലെ​ന്നും ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ത് മ​റ​ച്ചുവ​ച്ചു​ എ​ന്നു​മാ​ണ് ഇ​ഡി ആ​രോ​പണം. ഭൂ​മി ഇ​ട​പാ​ടു​ക​ളി​ലെ തു​ക നി​ക്ഷേ​പി​ക്കാ​നും, ബെ​നാ​മി വാ​യ്പ​ക​ള്‍​ക്കു​ള്ള പ​ണം വി​ത​ര​ണം ചെ​യ്യാ​നും അ​ക്കൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു. ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഇ​ഡി ആ​വ​ശ്യ​പ്പെ​ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here