August 11, 2020

ഗ്യാസ് ലോറി സ്ളാബ് ഒടിഞ്ഞു ഓടയിൽ ,ക്രയിൻ എത്തി കരക്ക് കയറ്റി

 എരുമേലി :എരുമേലി കെ എസ് ആർ ടി ക്കു സമീപം ഗ്യാസ് ലോറി സ്ളാബ് തകർന്ന് ഓടയിൽ താന്നു.ഇന്ന് രാവിലെയാണ് സംഭവം .ഗ്യാസ് ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന്  ഡ്രൈവർ സൈഡിൽ ഒതുക്കുകയായിരുന്നു .രാവിലെ ടയർ മാറ്റിയിടുന്നതിന് വേണ്ടി ലോറി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു സൈഡ് ഒതുക്കിയപ്പോൾ ദേവസ്വം കോംപ്ലക്സിന് മുൻപിലെ ഓടക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സ്ളാബ് തകർന്ന് ഓടയിലേക്ക് താഴുകയായിരുന്നു ലോറി .മണിക്കൂറുകൾക്ക് ശേഷം ക്രെയിൻ എത്തിയാണ് ഗ്യാസ് ലോറി റോഡിലേക്ക് കയറ്റിയത് .മുമ്പ് സ്ലാബിൽ കയറിയ കെ എസ്‌ ആർ ടി സി ബസും ഇതുപോലെ സ്ളാബ് തകർന്ന് ഓടയിൽ വീണിരുന്നു .ഗുണനിലവാരമില്ലാത്ത സ്ളാബ് ഇട്ടിരിക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ അപകടമുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!