ലൈഫ് ഭവന പദ്ധതി എരുമേലി അക്ഷയയിൽ ഹെൽപ് ഡെസ്ക്

എരുമേലി:ലൈഫ് ഭവന പദ്ധതി പ്രകാരം ഭവന രഹിതർക്കും,ഭൂരഹിതർക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മാത്രമായി എരുമേലി അക്ഷയയിൽ   ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു..ഓഗസ്റ്റ് 1 മുതൽ 14 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്…ഭൂമിയുള്ള ഭവന രഹിതർക്കും,ഭൂരഹിത ഭവന രഹിതർക്കും അപേക്ഷിക്കാം..ആധാർ,റേഷൻ കാർഡ്,വരുമാന സർട്ടിഫിക്കറ്റ്,സ്ഥലം ഉള്ളവര് കരം അടച്ച രസീത്,ഭൂമി ഇല്ലാത്തവർക്കു  ആയതു സംബന്ധിച്ച് വില്ലേജ്‌ ഓഫീസർ നൽകുന്ന സാക്ഷ്യ പത്രം,മുന്ഗണന  ലഭിക്കാൻ അർഹരായവർ ആയതു സംബന്ധിച്ച സാക്ഷ്യപത്രങ്ങൾ എന്നിവയുടെ പകർപ്പുകൾ  ഹാജരാക്കേണ്ടതാണ്.വരുമാന പരിധി 3 ലക്ഷം രൂപ,25 സെന്റിൽ കൂടുതൽ സ്ഥലം ഉള്ളവർ അർഹരല്ല .പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിന്  ബാധകമല്ല…കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:04828  211106 ,9447367061 .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!