August 11, 2020

വെൺകുറിഞ്ഞി വടക്കേച്ചെരുവിൽ വി. എൻ. ത്യാഗരാജൻ (71) നിര്യാതനായി

വെൺകുറിഞ്ഞി: എരുമേലി വെൺകുറിഞ്ഞി വടക്കേച്ചരുവിൽ വി.എൻ. ത്യാഗരാജൻ (71) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 11-ന് വെൺകുറിഞ്ഞി മണിപ്പുഴയിലുള്ള വീട്ടുവളപ്പിൽ . എസ്.എൻ.ഡി.പി.യോഗം റാന്നി യൂണിയൻ മുൻ സെക്രട്ടറിയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഡയറി എക്സ്റ്റൻഷൻ ഓഫീസറായിട്ടാണ് സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചത്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കമ്മിറ്റി ഓഡിറ്ററായും ലയൺസ് ക്ലബ്ബ് എരുമേലി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുള്ള ത്യാഗരാജൻ സർ മികച്ച സംഘാടകനും പൊതു പ്രവർത്തകനുമായിരുന്നു. ഭാര്യ ഉഷാകുമാരി വെൺകുറിഞ്ഞി പാറയ്ക്കനാൽ (നാരങ്ങാനം) കുടുംബാംഗമാണ് മക്കൾ: സംഗീത സുമിത്, ദിവ്യാ രഞ്ജിത് . മരുമക്കൾ .സുമിത് (പൊൻകുന്നം) ,രഞ്ജിത്ത് (പാണപിലാവ്)

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!