കെ ജെ ചാക്കോ കുന്നത്തിനെ ആദരിച്ചു

കാഞ്ഞിരപ്പള്ളിയുടെ രാഷ്ടിയ, സാംസ്കാരിക-വ്യവസായ മേഖലകളിൽ നിർണ്ണയക സ്വാ ധിനം ചെലുത്തിയ വ്യക്തിയാണ് കെ.ജെ. ചാക്കോ കുന്നത്തെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. കെ.എം.മാണിയുടെ സന്തത സഹചാരി യും കേരളാ കോൺകോൺഗ്രസിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്ത കെ.ജെ. ചാക്കോയുടെ സേവനം എക്കാലവും പാർട്ടിക്ക് മുതൽകൂട്ടായിരുന്നെ ന്നും ജോസ്.കെ.മാണി പറഞ്ഞു.യൂത്ത് ഫ്രണ്ട് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സർഗ്ഗ വേദി സംസ്ഥാന കമ്മറ്റി സംഘടിപ്പി ചടങ്ങിൽ കെ.ജെ.ചാക്കോയെ ആദരിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

സർഗ്ഗവേദി സംസ്ഥാന കൺവീനർ വിഴിക്കിത്തോട് ജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ.എൻ ജയരാജ് എം.എൽ.എ. മുഖ്യ പ്രഭാണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജ ൻ തൊടുക, കേരളാ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് സാജൻ കു ന്നത്ത്, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് ആഡ്രൂസ്, സ്റ്റാനിസ്ലാ വോസ് വെട്ടിക്കാട്ട്, രാഹുൽ ബി.പിള്ള, ബിജു ചക്കാല എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!