August 11, 2020

പ്ലസ് വൺ അപേക്ഷയിൽ ഓപ്ഷനുകൾ കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക

ഇത്തവണ +1 ഏകജാലക സംവിധാനത്തിൽ അപേക്ഷയുടെ പ്രിൻറ് സ്കൂളുകളിൽ നേരിട്ട് നൽകേണ്ട എന്നാണല്ലോ ഗവൺമെൻറ് പറഞ്ഞിരിക്കുന്നത്.ഓപ്ഷൻ നൽകുമ്പോൾ ഏറ്റവും പ്രധാനം ഒന്നാമത്തേതു മുതൽ അവസാനത്തേതു വരെയുള്ള ഓപ്ഷനുകൾ അഡ്മിഷൻ ആഗ്രഹിക്കുന്ന അതേ ക്രമത്തിലാണ് വച്ചിരുക്കുന്നതെന്ന് ഉറപ്പുവരുത്തുക എന്നതാണ്.
നമ്മുടെ കുട്ടികൾക്ക് മിക്കവാറും പറ്റുന്ന ഒരു അബദ്ധം അവർ അപേക്ഷ ഓൺലൈൻ ചെയ്യുന്ന സമയത്ത് അവർക്ക് വേണ്ട വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തി 3 അല്ലെങ്കിൽ 4 ഓപ്ഷനുകളിലേക്ക് മാത്രം ചുരുക്കി വെക്കുന്നു എന്നതാണ് .ഉദാഹരണത്തിന് ബയോളജി സയൻസ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ അടുത്തുള്ള 4 സ്കൂളുകളിലെ ബയോളജി സയൻസ് എന്ന കോഴ്സ് മാത്രം ഓപ്ഷൻ കൊടുത്ത് അവസാനിപ്പിക്കുന്നു. മുൻ വർഷങ്ങളിൽ സ്കൂളിൽ അപേക്ഷയുടെ പ്രിന്റ് തരാൻ വരുമ്പോൾ ഞങ്ങൾ അധ്യാപകർ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൂടുതൽ ഓപ്ഷൻ കൂട്ടിച്ചേർക്കാൻ ശ്രമിക്കാറുണ്ട്. ഏത് സ്കൂളിലാണോ പഠിക്കാൻ ആഗ്രഹിക്കുന്നത് ആ സ്കൂളിലെ മറ്റ് വിഷയങ്ങൾ കൂടി ഏറ്റവും അവസാനത്തെ ഓപ്ഷനുകൾ ആയി വയ്ക്കണമെന്ന്. അതിന് കാരണം അഥവാ നമുക്ക് ആദ്യത്തെ ഓപ്ഷനുകളിൽ കിട്ടിയില്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ താൽക്കാലിക അഡ്മിഷൻ എങ്കിലും എടുത്ത് ഒന്നാം അലോട്ട്മെൻറിൽ തന്നെ സ്കൂളിൽ അഡ്മിഷൻ ഉറപ്പിക്കാൻ സാധിക്കും. രണ്ടാം അലോട്ട് മെന്റിൽ ഹയർ ഓപ്ഷനിലേക്ക് മാറാൻ അവസരമുണ്ട്. അതുമല്ലെങ്കിൽ സ്കൂൾ ചെയിഞ്ച്, ബാച്ച് ചെയിഞ്ച് ഘട്ടത്തിൽ നമുക്ക് വേണ്ടപ്പെട്ട വിഷയത്തിലേക്ക് മാറാനുള്ള അവസരമുണ്ട്. അതുകൊണ്ട് ഇത്തവണ ആപ്ലിക്കേഷനുകൾ തയ്യാറാക്കുമ്പോൾ ഇപ്പോൾ ഏത് സ്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ ആ സ്കൂളിലെ എല്ലാ വിഷയങ്ങളും ഓപ്ഷനുകൾ ആയി നിർബന്ധമായും വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഏകദേശം 80 ശതമാനം മാർക്ക് അടുത്തുള്ള പലകുട്ടികളും ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ അഡ്മിഷൻ ഇല്ലാതെ പുറത്തു നിൽക്കേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!