പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി :28 വരെ

പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലായ് 28 വരെ ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലായ് 28 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടുകയോ http://www.dhsekerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേരള ബോർഡ് ഓഫ് ഹയർസെക്കണ്ടറി എക്സാമിനേഷന്റെ തീരുമാനം. പുനർ മൂല്യനിർണ്ണയത്തിനുള്ള അപേക്ഷ ജൂലൈ 16 മുതലാണ് സമർപ്പിക്കാൻ തുടങ്ങിയത്. വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ സ്ഥാപനങ്ങളിൽ തന്നെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പുനർ മൂല്യ നിർണ്ണയത്തിന് 500 രൂപയും ഉത്തരക്കടലാസിന്റെ പകർപ്പിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് ഫീസ്. ജൂലൈ 15നായിരുന്നു പ്ലസ് ടൂ ഫലം പ്രസിദ്ധീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!