തൊടുപുഴ: തോപ്പൻസ് സ്വിമ്മിങ് സെന്റർ, വൈ.എം.സി.എ, ഡിസ്ട്രിക്ട് അക്വാറ്റിക് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ ഒന്ന് മുതൽ ജൂൺ ഒന്ന് വരെ തൊടുപുഴ വൈ.എം.സി.എയിൽ നീന്തൽ പരിശീലനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 ക്ലാസുകൾ വീതമുള്ള മൂന്ന് ബാച്ചുകളാണുള്ളത്. രാവിലെ 7- 8, 8- 9 വൈകിട്ട് 4- 5, 5- 6, 6- 7 എന്നീ സമയങ്ങളിലാണ് പരിശീലനം. മുൻ ദേശീയ നീന്തൽ താരവും പരിശീലക ഡിപ്ലോമ കാരസ്ഥമാക്കിയിട്ടുള്ള എൻ.വി.ബിജുമോൻ പരിശീലനത്തിന് നേതൃത്വം നൽകും. വനിതകൾക്ക് വനിതാ പരിശീലകയുടെ സേവനം ലഭ്യമാണ്. വിവരങ്ങൾക്ക് ഫോൺ: 9411500967, 9447227168. വാർത്താസമ്മേളനത്തിൽ സമ്മേളനത്തിൽ മാത്യു ജോസഫ്, പി.ജെ.ജെയിംസ്, എം.വി.ബിജുമോൻ, അബു മാത്യു തോപ്പൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here