August 11, 2020

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം പയ്യന്നൂർ ഓഫ് ക്യാമ്പസിലേക്ക് അപേക്ഷ ക്ഷണിച്ചു : അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15

കേരളത്തിലെ ആദ്യ മീഡിയ സ്ക്കൂൾ ആയ തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഈ അധ്യയന വർഷം ( 2020 -21) മുതൽ മലബാർ മേഖലയിൽ ഓഫ് കാമ്പസ് ആരംഭിക്കുന്നു . ഉത്തരകേരളത്തിലെ, മാധ്യമ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തിരുവനന്തപുരത്ത് വന്ന് താമസിച്ച് പഠിക്കുന്നതിന് പകരമായി ഈ ഓഫ് കാമ്പസ് പഠനത്തെ പ്രയോജനപ്പെടുത്താം. പയ്യന്നൂരിലെ പ്രശസ്തമായ കോ-ഓപ്പറേറ്റീവ് നാഷണൽ കോളജുമായി സഹകരിച്ചാണ് ഓഫ് കാമ്പസ് പ്രവർത്തിക്കുക . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സർക്കാർ അംഗീകൃത ഒരു വർഷ പി ജി ഡിപ്ലോമ ഇന്റഗ്രേറ്റഡ് സിലബസും കോഴ്സുമാണ് പയ്യന്നൂർ കോ-ഓപ്പറേറ്റീവ് നാഷണൽ കോളേജ് ഓഫ് കാമ്പസിലുമുള്ളത് . സംസ്ഥാന സർക്കാരുമായി സഹകരിച്ച് തിരുവനന്തപുരം പ്രസ്ക്ലബ്ബ് മണ്ണന്തല സിവിൽ സർവ്വീസ് അക്കാദമിയിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഓഫ് കാമ്പസ് കോഴ്സിന്റെ മാതൃക പിന്തുടർന്നാണ് ഏറ്റവും പുതിയ ഡിജിറ്റൽ മാധ്യമ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പുതിയ കോഴ്സ് പയ്യന്നൂർ കോ-ഓപ്പറേറ്റീവ് നാഷണൽ കോളേജിലും ആരംഭിക്കുന്നത് . കോവിഡ് പശ്ചാത്തലത്തിൽ തുടക്കത്തിൽ ഓൺലൈൻ ലൈവ് ആയിട്ടാണ് ക്ലാസുകൾ അടുത്ത മാസം ആരംഭിക്കുന്നത് . ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത . ഇപ്പോൾ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം . അപേക്ഷാ ഫോറവും വിശദവിവരങ്ങളും പയ്യന്നൂർ കോ-ഓപ്പറേറ്റീവ് നാഷണൽ കോളേജിന്റെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും വെബ് സൈറ്റുകളിൽ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകൾ ആഗസ്ത് 15 നകം ഓൺലൈനായി സമർപ്പിക്കണം . ഓൺലൈൻ നിയന്ത്രണങ്ങളിൽ വരുന്ന ഇളവുകൾ പ്രകാരം നിബന്ധനകൾ പാലിച്ച് നേരിട്ടും അപേക്ഷകൾ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9447470110, 04985-204493, 8921888394, 9746224780 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക . ഇമെയിൽ : nationalclg1@gmail.com, ijtrivandrum@gmail.com, pressclubtvpm@gmail.com
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വെബ് സൈറ്റ് – www.keralapressclub.com അപേക്ഷയോടൊപ്പം 300 രൂപ അപേക്ഷാഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ ഡിപ്പോസിറ്റ് ചെയ്തതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം . അക്കൗണ്ട് വിവരങ്ങൾ അപേക്ഷയോടൊപ്പം ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ടുന്ന ഇമെയിൽ വിലാസം: ijtrivandrum@gmail.com, pressclubtvpm@gmail.com

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!