August 11, 2020

പച്ച മീൻ വ്യാപാരം, നിരോധിച്ചആരോഗ്യ വകുപ്പ് നിർദേശം എല്ലാ വ്യാപാരികളും പാലിക്കുക :വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ്

പച്ച മീൻ വ്യാപാരം നിരോധിച്ച ആരോഗ്യ വകുപ്പ് നിർദേശം എല്ലാ വ്യാപാരികളും പാലിക്കണമെന്ന് വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് .

  • കോവിഡ്-19 മത്സ്യ മാർക്കറ്റുകളുമായി ബന്ധപ്പെട്ട് പടർന്നു പിടിക്കാൻ സാദ്ധ്യതയുണ്ടന്ന ആരോഗ്യ വകുപ്പിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ (23/07/2020 വ്യാഴാഴ്ച) മുതൽ ഒരാഴ്ച എരുമേലി പഞ്ചായത്തിലെ മുഴുവൻ പച്ചമത്സ്യ വ്യാപാര സ്ഥാപനങ്ങളും അടച്ചിടേണ്ടതാണന്ന് ആരോഗ്യ വകുപ്പിൽ നിന്നും അറിയിച്ചിരിക്കുന്നു.
  • മറ്റു നിർദേശങ്ങൾ
  • മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും സന്ദർശക രജിസ്റ്റർ സൂക്ഷിച്ച്, സ്ഥാപനത്തിൽ എത്തുന്ന സപ്ലെയേഴ്സിന്റെയും, കസ്റ്റമേഴ്സിന്റെയും, പേരും, വിലാസവും, ഫോൺ നമ്പറും എഴുതി സൂക്ഷിക്കേണ്ടതാണ്.
  • മൂന്നുപേരിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഒരുമിച്ച് നിൽക്കാൻ അനുവദിക്കരുത്.
  • കസ്റ്റമേഴ്സ് നേരിട്ടു കടയിലെത്തി സാധനങ്ങൾ വാങ്ങുന്ന സാഹചര്യം കഴിവതും
    ഒഴിവാക്കി ഫോണിലൂടെ ലിസ്റ്റ് എടുത്ത് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കുക.
  • എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകാനുള്ള സൗകര്യമോ സാനിറ്റൈസറോ ലഭ്യമാക്കേണ്ടതാണ്

▪️പൊതുനിരത്തുകളില്‍ യാത്ര ചെയ്യുന്നവരും സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെടയുള്ളവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

▪️സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!