August 11, 2020

എരുമേലിയിൽ മൽസ്യകച്ചവടം നാളെ (23) മുതൽ ഒരാഴ്ചത്തേക്ക് നിരോധിച്ചു…

എരുമേലി :എരുമേലിയിൽ മൽസ്യകച്ചവടം ഒരാഴ്ചത്തേക്ക് നിരോധിച്ചു… കോവിഡ് വ്യാപനമുണ്ടായ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മത്സ്യ മാർക്കറ്റുകളിൽ എരുമേലിയിലെ മത്സ്യ വ്യാപാരികളിൽ ചിലർ രോഗവ്യാപന ദിവസം ചെന്നിരുന്നെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് എരുമേലി പഞ്ചായത്തിലെ മുഴുവൻ മത്സ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ചെതെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ അറിയിച്ചു. പഞ്ചായത്ത്‌, പോലിസ്, ആരോഗ്യ വകുപ്പ് സംയുക്തമായാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത് . നാളെ (23) മുതൽ ഒരാഴ്ചത്തേക്കാണ് നിരോധനം. ബിജെപി എരുമേലി വെസ്റ്റ്‌ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ മത്സ്യ വ്യാപാരികൾ ക്വാറന്റൈനിൽ കഴിയാതെ കച്ചവടം നടത്തുന്നതായി അധികൃതർ അറിഞ്ഞത്. ശ്രീനിപുരം സ്വദേശികളായ ചില വ്യാപാരികൾ സ്വയം വിവരം വെളിപ്പെടുത്തുകയും വീടുകളിൽ ക്വാറന്റൈനിലാവുകയും ചെയ്തിരുന്നു. വ്യാപാരികളിൽ ആരെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തിൽ എത്തിയിട്ടുണ്ടെങ്കിൽ വിവരം വെളിപ്പെടുത്തി ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് ഇതേതുടർന്ന് നിർദേശിച്ചിരുന്നു. എന്നാൽ ചുരുക്കം ചിലർ മാത്രമാണ് വിവരം അറിയിച്ചത്. ഒട്ടേറെ പേർ വിവരം മറച്ചുവെച്ച് കച്ചവടം നടത്തുന്നതായി സംശയം ശക്തമായതോടെ മുഴുവൻ മൽസ്യക്കടകളും അടപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളാൻ നിര്ബന്ധിതമായെന്ന് അധികൃതർ പറയുന്നു. മത്സ്യ വ്യാപാരികളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!