August 11, 2020

പ്ലസ് വൺ ,ഡിഗ്രി പ്രവേശനം :എരുമേലി അക്ഷയയിൽ ഹെല്പ് ഡെസ്ക് തുറന്നു ,സ്കൂൾ കോഡ് ,കോഴ്സ് എന്നിവ ശബരി ന്യൂസിൽ ലഭിക്കും


എരുമേലി :  പ്ലസ് വൺ ,ഡിഗ്രി പ്രവേശനവുമായി ഉണ്ടാകുന്ന സംശയങ്ങളും വിവിധ വിവരങ്ങളും സ്കൂൾ കോഡ് കോഴ്സുകൾ എന്നിവ സംബന്ധിച്ചും  അപേക്ഷകരെ സഹായിക്കാൻ എരുമേലി അക്ഷയയിൽ ഹെല്പ് ഡെസ്ക് തുറന്നു ,ഹെല്പ് ഡെസ്ക് മൊബൈൽ നമ്പർ :8590309643  ൽ വിളിച്ചാൽ വിവരങ്ങൾ ലഭിക്കും .അതിനും പുറമെ സ്വന്തമായി അപേക്ഷകൾ അയക്കുവാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ സഹായിക്കുവാൻ അഞ്ച് കൗണ്ടറുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്രമീകരിച്ചിട്ടുണ്ട് .സ്കൂൾ കോഡ് ,കോഴ്സ് എന്നിവ ഹെല്പ് ഡെസ്ക് നമ്പറായ  8590309643  ൽവിളിക്കുമ്പോൾ ലഭിക്കുന്ന നോട്ടിഫിക്കേഷൻ  വഴി  ശബരി ന്യൂസിന്റെ സൈറ്റിൽ കയറിയും എടുക്കാവുന്നതാണ് .പ്ലസ് വൺ  അപേക്ഷ എങ്ങനെ സമർപ്പിക്കണം ,സ്പോർട്സ് ,കല ,എൻ സി സി ,സ്‌കൗട്ട് ,രാജ്യപുരസ്കാർ ,സ്റ്റുഡന്റ് പോലീസ് എന്നിവരുടെ സാധ്യതകളും വെയിറ്റേജ് മാർക്ക് എന്നിവ സംബന്ധിച്ചും ഇവിടെ അറിയാം .

പ്ലസ് വൺ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഓപ്‌ഷൻ കൊടുക്കുക എന്നത്.
തെറ്റികൊടുത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട സ്‌കൂളിൽ ലഭിക്കാആവരും.
എല്ലാ സ്‌കൂളുകളിലും ഇഷ്ടപ്പെട്ട സബ്ജെക്റ്റ് ഉണ്ടായിക്കൊള്ളണമെന്നില്ല.
അത് കൊണ്ട്, സബ്ജെക്റ്റ് ആണ് നോക്കുന്നതെങ്കിൽ താത്പര്യമുള്ള വിഷയം ഏതെല്ലാം സ്‌കൂളിൽ ഉണ്ട് എന്ന് നോക്കി ആ സ്‌കൂളുകൾ ആദ്യം എന്ന ക്രമത്തിൽ എഴുതുക. (ഉദാഹരണം: ഇഷ്ട വിഷയം സയൻസ് ആണെങ്കിൽ, സയൻസ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിട്ടുള്ള സ്‌കൂളുകളാണ് ആദ്യം എഴുതേണ്ടത്,) അടുത്ത ഓപ്‌ഷൻ കൊമേഴ്‌സ് ആണെങ്കിൽ ആ വിഷയം ഏതൊക്കെ സ്‌കൂളിൽ ഉണ്ട് എന്നുനോക്കി പൂരിപ്പിക്കുക.

ഇനി വിഷയം ഏതായാലും കുഴപ്പമില്ല, ഏതെങ്കിലും സ്‌കൂളിൽ കിട്ടിയാൽ മതി എന്നാണെങ്കിൽ ഓരോ സ്‌കൂളിലെയും എല്ലാ വിഷയവും എഴുതാവുന്നതാണ്.

ഇഷ്ടമുള്ള വിഷയവും പോയിവരാൻ എളുപ്പമുള്ള/അടുത്തുള്ള സ്‌കൂളുകൾ നോക്കി പൂരിപ്പിക്കുന്നതാകും നല്ലത്.

ഇനി ബോണസ് പോയിന്റ് ലഭിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്, അവ വളരെ ശ്രദ്ധാപൂർവ്വം വേണം പൂരിപ്പിക്കാൻ

OBC – മുസ്‌ലിം ഹിന്ദു ഒബിസി വിഭാഗത്തിൽ പെട്ടവർ ഒബിസി എന്ന് തന്നെ കൊടുക്കുക.
SSLC ബുക്കിൽ ഒബിസി ആണെങ്കിൽ പോലും ഈഴവ, തിയ്യ, ബിലവ തുടങ്ങിയവർ OBC എന്ന് കൊടുക്കാതെ ഈഴവ, തിയ്യ, ബിലവ എന്ന് തന്നെ കൊടുക്കുക.

NCC, സ്‌കൗട്ട്, രാജ്യപുരസ്കാർ തുടങ്ങിയവക്ക് 2 ബോണസ് പോയിന്റ് ലഭിക്കും. നിർബന്ധമായും ആപ്ലിക്കേഷൻ ഫോമിൽ ഈ ഭാഗം അടയാളപ്പെടുത്തുക.

നീന്തൽ അറിയുമെങ്കിൽ സ്പോർട്സ് കൗൺസിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ല) നിന്ന് നീന്തൽ സർട്ടിഫിക്കറ്റ് വാങ്ങിക്കുക. അതും നിങ്ങൾക്ക് ബോണസ് പോയിന്റ് നേടിത്തരുന്ന കാര്യമാണ്.

ഒരു സ്‌കൂളിലെ ഒരേ സബ്ജക്റ്റുകൾക്ക് ഒന്നിൽ കൂടുതൽ അപേക്ഷകൾ വന്നാൽ പ്രയോരിറ്റി ലഭിക്കണമെങ്കിൽ സ്പോർട്സ്, കലോത്സവം തുടങ്ങിയവയിൽ പങ്കെടുത്ത വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതുണ്ട്. അതും ബോണസ് പോയിന്റ് ലഭിക്കാൻ കാരണമാകും.

+1 ആപ്ലിക്കേഷൻ പെട്ടന്ന് കൈപ്പറ്റുക. ഓൺലൈൻ അപേക്ഷ ആരംഭിച്ചു കഴിഞ്ഞാൽ തിരക്ക് വർദ്ധിക്കാൻ സാധ്യത ഉണ്ട്.
മാസ്ക് ധരിക്കാതെ അക്ഷയ കേന്ദ്രത്തിൽ പ്രവേശിക്കരുത്.
അക്ഷയ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു മുൻപ് സാനിറ്റൈസർ അല്ലെങ്കിൽ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കുക.

അക്ഷയ കേന്ദ്രത്തിൽ വരുന്ന ആളുകളിൽ നിന്നും, ജീവനക്കാരിൽ നിന്നും സാമൂഹിക അകലം പാലിച്ച് മാത്രം നിൽക്കുക.

നിരീക്ഷണത്തിൽ ഉള്ളവരും, പനി,ചുമ, ജലദോഷം, തൊണ്ട വേദന, എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരും അക്ഷയ കേന്ദ്രത്തിൽ വരാതിരിക്കുക.

10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾ, ഗർഭിണികൾ, മറ്റ് മാരക രോഗങ്ങൾ ഉള്ളവർ മുതലായ ആളുകൾ അക്ഷയ സന്ദർശനം ഒഴിവാക്കുക

അക്ഷയ കേന്ദ്രത്തിൽ വരുന്നതിനു മുൻപ് വിളിച്ച് സേവന ലഭ്യത ഉറപ്പാക്കുകയും,വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകളെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം സമീപിക്കുക.

1. ഓൺലൈനായി അപേക്ഷ സമർപ്പണം ജൂലൈ 24 നേ ആരംഭിക്കൂ. 2. ആദ്യം അപേക്ഷിക്കുന്നവർക്ക് അലോട്ട്‌മെന്റ് റിസൾട്ടിൽ പ്രത്യേകം പരിഗണന ഒന്നുമില്ല. 3. അപേക്ഷ സമർപ്പണം ജൂലൈ 24 ന് തുടങ്ങിയാലും ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്. 4. തിരക്ക് കൂട്ടേണ്ടതില്ല ; എല്ലാവർക്കും അപേക്ഷിക്കാനുള്ള ആവശ്യത്തിന് സമയപരിധി ഉണ്ടാവും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും..! 5. മാർക്കും ബോണസ് പോയിന്റുകളും അനുസരിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ ആണ് അലോട്ട്‌മെന്റ് വരിക. ആദ്യം അലോട്ട്‌മെന്റ് കിട്ടിയില്ലെങ്കിൽ കൂടി വീണ്ടും അവസരങ്ങൾ ഉണ്ടാവും. 6.വിവരങ്ങൾ നൽകുന്ന സമയത്ത് ബോണസ് പോയിന്റുകൾ ലഭ്യമാകുന്ന എല്ലാ ഭാഗങ്ങളും നന്നായി പരിശോധിച്ച് അവ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക. 7. വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുസരിച്ച് മാത്രം ഓപ്‌ഷൻസ് തിരഞ്ഞെടുക്കുക. 8. താല്പര്യമുള്ള വിഷയം, ആ വിഷയം ലഭ്യമായതും, സൗകര്യപ്രദമായതുമായ സ്‌കൂൾ എന്നിങ്ങനെ മുൻഗണന ക്രമത്തിൽ ഓപ്‌ഷൻസ് സെലെക്റ്റ് ചെയ്യുക. 9. ചുരുങ്ങിയത് 15 ഓപ്‌ഷനുകളെങ്കിലും സെലെക്റ്റ് ചെയ്യുക. കിട്ടിയ ഓപ്‌ഷനിൽ ചേർന്ന് ട്രാൻസ്ഫർ ഓപ്‌ഷൻസ് വരുമ്പോൾ താത്പര്യപ്രകാരം അപേക്ഷിക്കുക. 10. ഒരു സ്‌കൂളും ഒറ്റ ഓപ്‌ഷനും മാത്രമെന്ന നിലപാട് ഒഴിവാക്കുക. First അലോട്ട്‌മെന്റ് കിട്ടാതെ വന്നാൽ അത്തരക്കാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാവും. 11. താത്പര്യപ്പെടുന്ന കോഴ്സ് ഉള്ള സ്‌കൂളിലെ മറ്റ് കോഴ്‌സുകൾ അവസാന ഓപ്‌ഷനുകൾ ആയി എടുക്കുക. ട്രാൻസ്ഫർ ഓപ്‌ഷൻ വഴി കോഴ്‌സ് മാറാം..! 12. പരമാവധി ഓപ്‌ഷനുകൾ ഉണ്ടെങ്കിലും യാത്ര സൗകര്യം കൂടി കണക്കിലെടുത്തു മാത്രം ഓപ്‌ഷൻസ് തിരഞ്ഞെടുക്കുക. 13. കൂട്ടുകാരുടെ ഓപ്‌ഷൻസ്‌ കോപ്പി അടിക്കാതിരിക്കുക. സ്വന്തമായി തിരഞ്ഞെടുപ്പ് ഉണ്ടാവുക എന്നത് മോശം കാര്യമല്ല.! 14. ആത്യന്തികമായി അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ജ്യേഷ്ഠ സഹോദര/രിമാരുടെയും അഭിപ്രായങ്ങൾ കൂടി ആരായുക. ആ ബഹുമാനവും പരിഗണനയും നിങ്ങളുടെ വളർച്ചക്കുള്ളത് തന്നെയാണ് കൂടുതൽ അറിവുകൾക്ക് നിങ്ങളുടെ അധ്യാപകരുമായി ബന്ധപ്പെടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!