പുലിക്കുന്ന് ടിവി കൈമാറ്റം

കാഞ്ഞിരപ്പള്ളി: പിതാവ് നൽകിയ രണ്ടു സെൻറ്റ് സ്ഥലം പോക്കുവരവ് ചെയ്ത് സ്വന്തം പേരില്ലാക്കാതിരുന്ന കൂലി പണിക്കാരന് ആശ്രയമായി ജനപ്രതിനിധികളും സി പി ഐ എം  -ഡിവൈഎഫ്ഐ പ്രവർത്തകരും.
മുണ്ടക്കയം പഞ്ചായത്ത് പതിനാലാം വാർഡായ പുലിക്കുന്നിൽ മുളംകുന്ന് ആലപ്പാട്ട്  കാവുങ്കൽ അജേഷ് -സൻ ധ്യാ ദമ്പതികൾക്കും ഇവരുടെ നാലു മക്കൾക്കുമാണ് ഇവർ ആശ്രയമായത്.ഇവർക്ക് ആകെയുള്ള രണ്ടു സെൻറ് സ്ഥലത്തു നിർമ്മിച്ച വീട് ഇതുവരെ വൈദ്യുതികരിച്ചിരുന്നില്ല. വീട്ടുനമ്പർ ഇല്ലാത്തതു കൊണ്ട് റേഷൻ കാർഡും ഇല്ലായിരുന്നു. സ്ഥലം പേരിൽ കൂട്ടി പോക്കുവരവും ചെയ്തിരുന്നില്ല.
സി പി ഐ എം പുലിക്കു ഗ്രൂപ്പ് അംഗമായ മറിയാമ്മ സ്ക്കരിയ ഈ വിവരങ്ങൾ സി പി ഐ എം പുലിക്കുന്നു ബ്രാഞ്ച് സെക്രട്ടറി എ എസ് സുരേഷിനേയും ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ എം സി ജോബിയേയും ടി ആർ രതീഷിനേയും അറിയിച്ചത്.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി ജി വസന്തകുമാരി, പുലിക്കുന്നു വാർഡ് പഞ്ചായത്ത് അംഗം ആഷാ അനീഷ്, സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി കെ പ്രദീപ് എന്നിവരെല്ലാം ഒത്തുചേർന്നു് സ്ഥലം പോക്കുവരവ് ചെയ്ത് കൊടുത്തു. പഞ്ചായത്തുമായി ബന്ധ പ്പെട്ട് വീടിന് നമ്പരിട്ടു.കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലെ ഓഫീസുമായി ബൻധപ്പെട്ട് റേഷൻ കാർഡും വാങ്ങി നൽകി. പണം പിരിച്ചെടുത്ത് വയറിംഗ് സാധനങ്ങൾ വാങ്ങി പ്രിൻസ് എന്നയാളെ ഏൾപ്പിച്ച് വീട് വൈദ്യുതികരിച്ചു.രണ്ടു വൈദ്യുതി പോസ്റ്റുകൾ പുതുതായി സ്ഥാപിച്ചാണ് ഇവർക്ക് വൈദ്യുതി എത്തിച്ചത്.കാഞ്ഞിരപ്പള്ളി എ ഇ ഒ ഓമനക്കുട്ടൻ  മുൻകൈയെടുത്ത് ടി വി യും ഡിഷ് ആൻറ്റീനയും വെച്ചു നൽകി.
ഇതോടെ ഇവരുടെ നാലു കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമൊരുങ്ങി. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ രാജേഷ് തിങ്കളാഴ്ച വൈകുന്നേരം ടി വി വീട്ടുകാർക്ക് കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!