ഓട്ടോ റിക്ഷാകളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് സാനിറ്റെസർ സൗകര്യമൊരുക്കി ഓട്ടോ ഡ്രൈവർമാർ

കാഞ്ഞിരപ്പള്ളി: ഓട്ടോ റിക്ഷാകളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് സാനിറ്റെസർ സൗകര്യമൊരുക്കി ഓട്ടോ ഡ്രൈവർമാർ .കാഞ്ഞിരപ്പള്ളി പേട്ട കവല കേന്ദ്രമായി പ്രവർത്തിക്കുന്ന ആദർശ് പുരുഷ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഓട്ടോറിക്ഷാ ക ളിൽ സാനി റ്റെ സർ സ്ഥാപിച്ച് ടാപ്പുകൾ തുറന്നു കൈകൾ ശുചീകരിക്കുവാൻ സൗകര്യമേർപ്പെടുത്തിയത്.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ഉൽഘാടനം ചെയ്തു.സംഘം സെക്രട്ടറി പി എസ് ഷറഫുദ്ദീൻ, ടി എൻ ജയ്മോൻ, പി എൻ ബാബു, വി ജി സുമേഷ്, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവ് ഷാനവാസ് എന്നിവർ ചടങ്ങിൽ പങ്കാളികളായി. സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പി കെ നസീർ മുതിർന്ന മാധ്യമ പ്രവർത്തകൻ ഇക്ബാൽ ഇല്ലത്തുപറമ്പിലിന്  മാ സ്ക്ക് നൽകി ഇതിൻ്റെ വിതരണ ഉൽഘാടനം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!