മലപ്പുറം: വാഴക്കാട് നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഈ സമയം ബസില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.മുക്കത്തുനിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.രാവിലെ പത്തിനാണ് അപകടം. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല.