August 11, 2020

ഈ കൃഷി ഒന്ന് കാണേണ്ടതു തന്നെ -സുരയുടെ വിദ്യയിൽ ആനയും ,പന്നിയും കുരങ്ങനും പറപറക്കും

കണമല :മൂക്കൻപെട്ടി ഷാപ്പിലെ അംഗീകൃത ചെത്തുതൊഴിലാളിയായ സുര എന്ന പാലക്കുഴിയിൽ പ്രസാദ് (48 ) വനത്തോട് ചേർന്ന് കൃഷി ആരംഭിച്ചപ്പോൾ പമ്പാവാലി യിലെ പരമ്പരാഗത കൃഷിക്കാർ വിചാരിച്ചു കാണും സുരക്ക് കാര്യമായ എന്തെങ്കിലും കുഴപ്പം കാണും എന്ന് .കിലോമീറ്ററുകൾ വനത്തിൽ നിന്നും മാറി കപ്പയും ,വാഴയും ,ചേമ്പും ചേനയുമൊക്ക കൃഷി ചെയ്തിട്ടും അവയെല്ലാം ആനയടക്കമുള്ള വന്യ മൃഗങ്ങൾ അവയെല്ലാം കൊണ്ടുപോകുന്നിടത്താണ് സുര തന്റെ അത്ഭുത കൃഷി ഇന്നാട്ടുകാർക്ക് കാണിച്ചുകൊടുത്തത് .ഏഴു മക്കളായിരുന്നു സൂര്യയുടെ അച്ഛന് .നല്ലൊരു കൃഷിക്കാരൻ പണിക്കാരൻ .കണമലയിലെ മിക്ക കർഷകരുടെയും വിശ്വസ്തൻ .അന്നേ സൂര്യയുടെ ഉള്ളിൽ കൃഷിയോടുള്ള അടങ്ങാത്ത മോഹമുണ്ട് .പക്ഷെ 10 സെന്റിൽ എന്ത് കൃഷി ചെയ്യാൻ .ഏതായാലും ലോക്ക് ഡൌൺ എല്ലാത്തിനും വഴി തുറന്നു .കാളകെട്ടി വനത്തോട് ചേർന്ന് കിടക്കുന്ന നാട്ടുകാരനായ സുഹൃത്തിന്റെ രണ്ട് ഏക്കറോളം വരുന്ന വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ചെയ്യാതെ കാടു മൂടിക്കിടക്കുകയാണ് .സുര അദ്ദേഹത്തെ സമീപിച്ചു സ്ഥലം പാട്ടത്തിനാവശ്യപ്പെട്ടു ,സുഹൃത് സന്തോഷത്തോടെ സ്ഥലം സുരക്ക് കൃഷിക്കായി നൽകുകയായിരുന്നു .പിന്നീട് ആ മണ്ണ് സുരയെന്ന ചെത്തുകാരന്റെ കൃഷിയോടുള്ള അഭിനിവേശം അറിയുകയായിരുന്നു .ലോക്ക് ഡൗണിൽ ചെത്ത് നിലച്ചപ്പോൾ ഒത്തിരി സമയവും ലഭിച്ചു .പറമ്പിലെ കാടെല്ലാം വെട്ടിത്തെളിച്ചു .തൊണ്ണൂറ് ശതമാനം പണികളും ഒറ്റക്കാണ് ചെയ്യുന്നത് .പറമ്പിന് ചുറ്റും ടിൻ ഷീറ്റ് കൊണ്ട് വേലി നിർമ്മിക്കുകയാണ് ആദ്യം ചെയ്തത് .പിന്നെ രണ്ട് ഏറുമാടങ്ങൾ ,ഒന്ന് നിലത്തോട് ചേർന്ന് ആറടി  ഉയരത്തിലും മറ്റൊന്ന് ഇരുപത്തഞ്ചടിയോളം മുകളിൽ മരത്തിന്റെ മുകളിലും .മരത്തിന്റെ മുകളിലെ ഏറുമാടം കൃഷി നശിപ്പിക്കാൻ വരുന്ന മൃഗങ്ങളെ നിരീക്ഷിച്ചു ഓടിക്കുവാനും നിലത്തേത് ഭക്ഷണം കഴിക്കാനും സുഹൃത്തുക്കൾ വരുമ്പോൾ സ്വീകരിക്കാനും ആണുണ്ടാക്കിയത് .രണ്ടേക്കർ പറമ്പിൽ സുര 4000 കപ്പ നട്ടു,കാച്ചിൽ ,ചേന ,ചേമ്പ് വാഴ കാന്താരി  എന്നിങ്ങനെ ഒട്ടുമിക്ക കൃഷികളും തന്നാലാവുന്ന പോലെ നാട്ടു പരിപാലിച്ചു വിളവെടുക്കുകയാണ് മലയോര കർഷകരെ അത്ഭുതപ്പെടുത്തിയ ചെത്തുകാരൻ സുര . കൃത്രിമ വളങ്ങൾ ചേർക്കാതെ നൂറുശതമാനം പ്രകൃതിയോട് ചേർന്നുള്ള കൃഷിയാണിവിടെ ചെയ്യുന്നത് .അതിന്റെ രുചിയുണ്ടുതാനും .വനത്തോട് ചേർന്ന സ്ഥലമായതിനാൽ പകൽ കുരങ്ങന്മാരുടെയും ,രാത്രി ആന ,പന്നി എന്നിവയുടെയും ഭക്ഷണം തേടിയുള്ള വരവാണ് .പമ്പാവാലിക്കാർ നേരിടുന്ന വെല്ലുവിളിയും ഇതുതന്നെയാണ് .നാട്ടുകാർ മിക്കവാറും കൊരട്ടിയിലും എരുമേലിയിലുമൊക്കെ സ്ഥലം പാട്ടത്തിനെടുത്താണ് കപ്പ കൃഷി ചെയ്യുന്നത് .രാത്രിയും പകലും വരുന്ന മൃഗങ്ങളെ ഓടിക്കുവാൻ സുര തോക്ക് പോലൊരു സാധനം വികസിപ്പിച്ചെടുത്തു .പി വി സി പൈപ്പ് ഉപയോഗിച്ച് മികച്ച സൗണ്ട് വെടിപൊട്ടുന്നത് പോലെ ഉണ്ടാകുമ്പോൾ കാട്ടാനയും കാട്ടുപന്നിയും കുരങ്ങന്മാരുമൊക്കെ ഇവിടെ പമ്പകടക്കുകയാണ് .പൈപ്പിനുള്ളിൽ പത്ര പേപ്പർ ടൈറ്റ് ചെയ്തു നിറച്ചു ബോഡി സ്പ്രേയും ചെറിയ ടെക്‌നിക്കുകളും നിറഞ്ഞതാണ് സുരയുടെ സൂത്രം .രാത്രിയിൽ പൊക്കത്തിലുള്ള ഏറുമാടത്തിൽ ഇരുന്നാണ് കൃഷിയുടെ കാവൽ .ലൈറ്റ് അടിച്ചും ,പാട്ട കൊട്ടിയും ,പിന്നെ തന്റെ പി വി സി സൂത്രവും ഉപയോഗിച്ച് കൃഷിയെ കാട്ടുമൃഗങ്ങളിൽ നിന്നും സംരക്ഷിച്ചു വരുകയാണ് ഈ ചെത്തുകാരൻ കർഷകൻ .ഇപ്പോൾ ചെത്ത് തൊഴിൽ വേണ്ടെന്നു വച്ച് മുഴുവൻ സമയ കർഷകനായിരിക്കുകയാണ് സുര .മൂക്കൻപെട്ടി അംഗൻവാടിയിലെ വർക്കറായ സജിനിയാണ് ഭാര്യ .രണ്ടു പെൺമക്കളാണ് ഇവർക്ക് .മൂത്തയാൾ ശ്രുതിമോൾ ,അടുത്തയാൾ ശരണ്യമോൾ രണ്ടുപേരും ഡൽഹിയിൽ ബി എസ് സി നഴ്സിംഗ് പാസ്സായി ജോലിയിലാണ് .കൃഷിയോടുള്ള താത്പര്യവും ,നിശ്ചയദാർഢ്യവുമാണ് ചെത്തുകാരൻ സൂര്യയുടെ കാർഷികവിജയത്തിനു മുമ്പിൽ നിൽക്കുന്നത് .നിരവധിപ്പേരാണ് സൂര്യയുടെ കൃഷിത്തോട്ടം കാണാനെത്തുന്നത് .കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇവിടെ എത്തിയിരുന്നു . സുര തന്റെ കൃഷിഭൂമിയിൽ നിന്നും വിളവെടുത്ത പച്ചക്കപ്പ പാചകം ചെയ്തു ,നല്ല കാന്താരി മീൻ ചമ്മന്തിയും കൂട്ടി നൽകി സൽക്കരിച്ചാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റിനേയും സംഘത്തെയും യാത്രയാക്കിയത് .സുര സന്തോഷത്തോടെ നൽകിയ കപ്പക്ക് മാർക്കറ്റ് വിലയുടെ മൂന്നിരട്ടി നൽകി സ്നേഹത്തോടെ ഇതൊരു പ്രോത്സാഹനമാകട്ടെ എന്നാശംസിച്ചാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മടങ്ങിയത് . . സുരയുടെ കൃഷിസ്ഥലം കാളകെട്ടി ട്രൈബൽ സ്കൂളിന് സമീപത്തുകൂടി കിലോമീറ്ററുകൾ മുകളിൽ വനത്തിനോട് ചേർന്നാണ് ഉള്ളത് .സൂര്യയുടെ കൃഷിസ്ഥലത്തിന്റെ വീഡിയോ ഇവിടെ കാണാം ………….

സുരയുടെ കൃഷിസ്ഥലം
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!