അമേരിക്ക : ട്യുളൻ   ക്ലിനിക്കൽ ന്യൂറോ സയൻസ് റിസർച്ച് സെൻ്ററിലെ ഡോ. സൈഫുദീൻ ഇസ്മയിലിന് ന്യൂറോ സർജറി അസിസ്റ്റൻ്റ് പ്രൊഫസറായി  സ്ഥാനക്കയറ്റം . യൂ എസിനെ പ്രമുഖ മെഡിക്കൽ യൂണിവേഴ്സിറ്റിയായ ഇവിടെ  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ     “COVID-19-അസോസിയേറ്റഡ് ഇസ്കെമിക് സ്ട്രോക്കിലെ a5ß1 ഇൻ്റഗ്രിൻ്റെ പങ്ക് അന്വേഷിക്കൽ” എന്ന റിസേർച്ചിന് ( $231,000 ) രണ്ടു കോടി രൂപയുടെ അവാർഡും ഡോ. സൈഫുദീൻ ഇസ്മയിലിന് ലഭിച്ചു .  സമീപകാല അംഗീകാരങ്ങൾക്ക്  അഭിനന്ദനങ്ങൾ, ശാസ്ത്ര സമൂഹത്തിന്   ഡോ. സൈഫുദീൻ ഇസ്മയിലിന്റെ  എല്ലാ തുടർ സംഭാവനകളും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ട്യുളൻ യൂണിവേഴ്സിറ്റി കുറിപ്പിൽ അറിയിച്ചു .കോട്ടയം ജില്ലയിലെ എരുമേലി സ്വദേശിയായ ഡോ. സൈഫുദീൻ ഇസ്മയിൽ കിഴക്കേപറമ്പിൽ മുഹമ്മദ് ഇസ്മായിലിന്റെയും സോഫിയാ ബീവിയുടെയും മകനാണ് .ഒന്നാം ക്ലാസ് മുതൽ പത്തുവരെ  സെന്റ് തോമസ് എരുമേലിയിൽ പ്രാഥമിക വിദ്യാഭ്യാസവും പ്ലസ് ടു എസ് എൻ ഡി പി സ്കൂൾ വെൺകുറിഞ്ഞിയിലും ബി എസ്‍സി ബയോ ടെക്നോളജി മാർ അഗസ്റ്റിനോസ് കോളേജ് രാമപുരത്തും ,എം എസ് സി ബയോ ടെക്നോളജി ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിലും പൂർത്തിയാക്കി .ബയോടെക്നോളജിയിൽ തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് പി എച്ച് ഡി നേടിയ ശേഷം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെന്നസിയിൽ പോസ്റ്റ് ഡോക്ടറൽ ട്രെയിനിങ് നടത്തി . നമ്മുടെ നാടിൻറെ അഭിമാനമുയർത്തിയ യുവ ശാസ്ത്രഞ്ജൻ  ഡോ. സൈഫുദീൻ ഇസ്മയിലിന്  ശബരി ന്യൂസിന്റെ അഭിനന്ദനങൾ 

LEAVE A REPLY

Please enter your comment!
Please enter your name here