ഇടക്കുന്നത്ത് കോ വിഡ് സ്ഥിരീകരിച്ചയാളിൻ്റെ ഉറവിടം കണ്ടെത്താനായില്ല. സമ്പർക്ക പട്ടികയിൽ 48 പേർ.

പാറത്തോട്ഇടക്കുന്നത്ത് കോ വിഡ് സ്ഥിരീകരിച്ചയാളിൻ്റെ ഉറവിടം കണ്ടെത്താനായില്ല. സമ്പർക്ക പട്ടികയിൽ 48 പേർ. മൂന്നു പേർക്ക് കൂടി കോവിഡെന്ന് സൂചന ഇടക്കുന്നത്ത് രോഗം സ്ഥിരീകരിച്ച 72 കാരന് എവിടെ നിന്നാണ് രോഗം കിട്ടിയതെന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ല. ഓട്ടോ ഡ്രൈവറായ ഇദ്ദേഹവുമായി ബന്ധപെട്ട 48 പേർ ക്വാറണ്ടയ നിലായി. കോട്ടയത്ത് ചികിത്സയിലുള്ള ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. ഓട്ടോ ഡ്രൈവറിൽ രോഗം സ്ഥിരീകരിച്ചതോടെ മറ്റു ഓട്ടോ ഡ്രൈവർമാരും നിരീക്ഷണത്തിലായി. പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡ് പൂർണ്ണമായും ഏഴ് ,ഒൻപത് വാർഡുകൾ ഭാഗികമായിട്ടുമാണ് അടച്ചത്. ഈ വാർഡുകളിൽ കൂടി കടന്നു പോകുന്ന ഇടക്കുന്നം എൻ എസ് എസ് ഓഡിറ്റോറിയം – പാറത്തോട് പള്ളിപ്പടി റോഡ്, എൻ എസ് എസ് ഓഡിറ്റോറിയം ജംഗ്ഷൻ – പള്ളിമുക്ക് റോഡ്, സി എസ് ഐ _കാരികുളം റോഡ് എന്നിവ പൊലീസ് അടച്ചു.പാറത്തോട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വാഹനത്തിൽ മൈക്ക് ഘടിപ്പിച്ച് മുന്നറിയിപ്പ് പ്രചരണം നടത്തി.അണു നശീകരണം തുടങ്ങി .ഈ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 11ന് തുറന്നു രാത്രി ഏഴിന് അടയ്ക്കണം. ഇതിനിടെ ഇവിടെയടുത്ത് ക്വാറണ്ടയിനിലിരുന്ന മൂന്നു പേരിൽ രോഗം കണ്ടെത്തിയതായി സൂചനയുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!