August 11, 2020

കോട്ടയം ജില്ലയിൽ‍ പോലീസുമായി ബന്ധപെട്ട പരാതികൾ ഇമെയിൽ ആയിപൊതുജനങ്ങൾക്ക് അയക്കാവുന്നതാണ്

കോട്ടയം:സംസ്ഥാനത്ത് ഉടനീളം കൊറോണ വൈറസ് പടരുന്ന സാഹചര്യം നിലനില്കുന്നതിനാൽ കോട്ടയം ജില്ലയിൽ‍ പോലീസുമായി ബന്ധപെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഇമെയിൽ ആയി അയക്കാവുന്നതാണ് ആയതു സ്വികരിച്ചു തുടർ‍നടപടികൾ ചെയ്തുവരുന്നതുമാണ്. നിലവിൽ കൊറോണ വ്യാപനം കൂടുതൽ‍ ആയി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ പരാതി ജില്ലയിൽ ഓൺലൈൻ ആയി (Google Meet) ജില്ലാ പോലീസ് മേധാവി ജയദേവ് ജി, ഐ.പി.എസ്. നേരിട്ട് സ്വീകരിച്ചു തുടങ്ങി. ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കുന്ന പരാതികൾ പരിശോധിച്ച ശേഷം പരാതിക്കാരെ ഫോണിലൂടെ ബന്ധപ്പെടുകയും അവർക്കു ജില്ലാ പോലീസ് മേധാവിയുമായി ഓൺലൈൻ മീറ്റിങ്ങ് നടത്തുന്നതിന് അവസരമുണ്ടാക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിലും ഇതേ സംവിധാനത്തിൽ ജില്ലാ പോലീസ് മേധാവി പരാതികൾ‍ സ്വീകരിക്കുന്നതും തുടർ‍ന്ന് പരാതിപരിഹാരം നടത്തുന്നതുമാണ് . ആയതിലേക്ക് പരാതിക്കാർ തങ്ങളുടെ പരാതികൾ മുൻ‍‌കൂർ‍ ആയി ജില്ലാ പോലീസ് മേധാവിക്ക് ഇമെയിൽ (spktym.pol@kerala.gov.in) ആയി അയച്ചുകൊടുക്കെണ്ടാതാണ്. ഓൺലൈൻ മീറ്റിങ്ങ് ആയി ബന്ധപെട്ട കാര്യങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ‍ നിന്നും പരാതിക്കാരെ നേരിട്ട് അറിയിക്കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!