August 9, 2020

റേഷന്‍ കാര്‍ഡ് ബി പി ല്‍ (മുന്‍ഗണനാ) വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

കാഞ്ഞിരപ്പള്ളി:റേഷന്‍ കാര്‍ഡ് ബി പി ല്‍ (മുന്‍ഗണനാ) വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ ക്ഷണിക്കുന്നു റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹതപ്പെട്ട കാര്‍ഡ് ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്‍റെ കോപ്പി, പ‍ഞ്ചായത്തില്‍ നിന്നും ലഭിച്ച ബി പി ല്‍ സര്‍ട്ടിഫിക്കറ്റ്, പട്ടിക‍ജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ധന സഹായത്തോടെ വീടുകള്‍ ലഭിച്ചവര്‍ ആയതിന്‍റെ രേഖ, സ്വന്തമായി സ്ഥലം ഉണ്ടെങ്കില്‍ ആയതിന്‍റെ കരം അടച്ച രസീതിന്‍റെ പകര്‍പ്പ്, വാടകയ്ക്കാണ് താമസമെങ്കില്‍ വാടകക്കരാറിന്‍റെ പകര്‍പ്പ്, കുടുംബത്തില്‍ മാരകമായ രോഗാവസ്ഥയിലുള്ളവരോ, ഗുരുതരമായി ശാരീരിക, മാനസിക വൈകല്ല്യങ്ങള്‍ ഉള്ളവരോ, രോഗാവസ്ഥയില്‍ ശരീരം തളര്‍ന്ന് കിടപ്പിലായവരോ ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്നതിനാവശ്യമായ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷയില്‍ ഫോണ്‍ നന്പര്‍ വ്യക്തമായി രേഖപ്പെടുത്തണം, താഴെപ്പറയും പറയും പ്രകാരമുള്ള തീയതികളില്‍ അപേക്ഷകള്‍ താലൂക്ക് സപ്ലൈ ആഫീസില്‍ സ്വീകരിക്കുന്നതായിരിക്കും പഞ്ചായത്ത് അപേക്ഷ സ്വീകരിക്കുന്ന തീയതി

കാഞ്ഞിരപ്പള്ളി 13-07-2020 ചിറക്കടവ് 14-07-2020 എലിക്കുളം 15-07-2020 പാറത്തോട് 16-07-2020 മുണ്ടക്കയം 17-07-2020 കൂട്ടിക്കല്‍ 21-07-2020 കോരുത്തോട് 22-07-2020 എരുമേലി 23-07-2020 മണിമല 24-07-2020

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!