August 9, 2020

എയ്ഞ്ചൽവാലി വാർഡിനെ തൽക്കാലത്തേക്ക് കോവിഡ് കണ്ടൈൻമെൻറ് സോൺ മേഖല ആയി പ്രഖ്യാപിച്ചു

എയ്ഞ്ചൽവാലി വാർഡിനെ തൽക്കാലത്തേക്ക് കോവിഡ് കണ്ടൈൻമെൻറ് സോൺ മേഖല ആയി പ്രഖ്യാപിച്ചു.. അനുമതി ഇല്ലാതെ ഈ വാർഡിലേക്കും പുറത്തേക്കും പ്രവേശനം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു…

ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കോവിഡ് – 19 രോഗം സ്ഥിരീകരിച്ചതോടെയാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. വ്യക്തമായ സത്യവാങ്മൂലം ഹാജരാക്കി അനുമതി നേടി വേണം ഇത് വഴി യാത്ര നടത്തേണ്ടതെന്ന് പോലീസ് വ്യക്തമാക്കി. നാളെ (ജൂലൈ ഏഴ് ) രാവിലെ വാർഡിലേക്കുള്ള റോഡുകൾ ബാരിക്കേഡ് വെച്ച് അടയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. പൊതുഗതാഗതം അനുവദിക്കില്ല. കോവിഡ് ബാധിച്ചവരിൽ നിന്ന് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കുക കൂടിയാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്. പൊതുജന സമ്പർക്കം ഇല്ലാതെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നെങ്കിലും സുരക്ഷാ നടപടിയുടെ ഭാഗമായി കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുകയായിരുന്നു. മൂലക്കയം സ്വദേശികളായ ഭർത്താവ് (40), ഡൽഹിയിൽ നഴ്സ് ആയിരുന്ന ഭാര്യ (36), മകൾ (മൂന്നര ) എന്നിവർക്കാണ് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിലാണ്. ഇടുക്കിയിലുള്ള ഇവരുടെ മാതാപിതാക്കൾക്ക് രോഗം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് ഇവർ ആരോഗ്യ വകുപ്പിൽ ബന്ധപ്പെട്ട് കോവിഡ് ടെസ്റ്റ്‌ നടത്തിയത്. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ജാഗ്രത കാട്ടണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!