August 9, 2020

മുന്നറിയിപ്പുമായി സർക്കാർ സൂക്ഷിച്ചില്ലേൽ സംഗതി ഗുരുതരം, എരുമേലിയിൽ തുലാപ്പള്ളി മൂലക്കയത്തെ ഒരുകുടുംബത്തിലെ മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് സ്ഥതീകരിച്ചത് .


എരുമേലി :ഡൽഹിയിൽ നിന്നെത്തിയ  തുലാപ്പള്ളി മൂലക്കയം സ്വദേശികൾക്കാണ് കോവിഡ് .സ്ഥിതീകരിച്ചത് .നാട്ടിലെത്തിയ ഇവർ വാടകക്ക് വീടെടുത്താണ് താമസിച്ചിരുന്നത് .ഡല്‍ഹിയില്‍നിന്നും ജൂണ്‍ 29ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തുലാപ്പള്ളി മൂലക്കയം  സ്വദേശിയും(40) ഭാര്യയും(36) മകളും(മൂന്നര). മൂന്നു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവരുടെ  മാതാപിതാക്കള്‍ക്കും സഹോദരന്റെ ഭാര്യയ്ക്കും ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. മാതാവും സഹോദര ഭാര്യയും കോട്ടയം മെഡിക്കല്‍ കോളേജിലും പിതാവ് തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ്. എല്ലാവരും ഒരേ ട്രെയിനിലാണ് യാത്ര ചെയ്തത്.

ഡല്‍ഹിയില്‍നിന്നും ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(30)ക്കും . രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.ഇന്ന് ജില്ലയിൽ രോഗം സ്ഥിതികരിച്ച രണ്ടുപേർക്ക് രോഗലക്ഷണം കാണിച്ചിരുന്നില്ല .രണ്ടുപേർക്ക് രോഗലക്ഷണം ഉണ്ടായിരുന്നു .

രോഗവ്യാപനം കൂടുന്നതിനാൽ പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി  ഒരു വർഷത്തേക്കോ അല്ലെങ്കിൽ പുതിയ ഉത്തരവ് പുറത്തിറക്കുന്നത് വരെയോ ആണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള നിയന്ത്രണങ്ങൾ. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം നടപടികൾ സ്വീകരിക്കും.നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇങ്ങനെ:
*പൊതുസ്ഥലങ്ങളിൽ ജോലിസ്ഥലങ്ങളിൽ വാഹനയാത്രയിൽ തുടങ്ങിയ സമയങ്ങളിൽ മൂക്കും വായും മുഴുവനായും മൂടുന്ന വിധത്തിലുള്ള മാസ്ക്/മുഖാവരണം ധരിച്ചിരിക്കണം.
*ആളുകൾ തമ്മിൽ 6 അടി അകലം പാലിച്ചിരിക്കണം.
*വിവാഹച്ചടങ്ങുകളിൽ‍ ഒരു സമയം പരമാവധി 50 പേർ‍ മാത്രം പങ്കെടുക്കാൻ അനുമതി.
*മരണാനന്തര ചടങ്ങുകളിൽ‍ 20 പേർ‍‍ക്ക് പങ്കെടുക്കാം.
*എല്ലാ ചടങ്ങുകളിലും മുഖാവരണം, സാനിറ്റൈസർ‍‍, ആറടി അകലം എന്നിവ നിർ‍ബന്ധം.
*മു​ൻ​കൂ​ർ അ​നു​മ​തി​ വാങ്ങിയ ശേഷം മാത്രമേ സ​മ്മേ​ള​ന​ങ്ങ​ൾ, ധ​ർ​ണ​ക​ൾ, സ​മ​ര​ങ്ങ​ൾ, ഘോ​ഷ​യാ​ത്ര​ക​ൾ തുടങ്ങിയവ സംഘടിപ്പിക്കാൻ പാടുള്ളു. അനുമതി ലഭിച്ചാൽ 10 പേ​രി​ൽ കൂടുതൽ പാടില്ല.
* പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല.
*കേ​​​ര​​​ള​​​ത്തി​​​നു പുറത്ത് നിന്ന് എത്തുന്ന എ​​​ല്ലാ​​​വ​​​രും കോ​​​വി​​​ഡ്-19 ഇ-​​​ജാ​​​ഗ്ര​​​താ പ്ലാ​​​റ്റ്ഫോം വ​​​ഴി റജിസ്റ്റർ ചെയ്യണം.അക്ഷയ കേന്ദ്രങ്ങളിൽ അടക്കം ഈ ഉത്തരവ് ബാധകമാണ് .കൈ കഴുകാതെയും സാനിറ്റൈസർ ഉപയോഗിക്കാതെയും മാസ്ക് ധരിക്കാതെയും പൊതുജനങ്ങളും ജീവനക്കാരും ഓഫീസുകളിൽ എത്താൻ പാടില്ല .ഇങ്ങനെ എത്താത്തവർക്കെതിരെ കർശന നടപടികളും പിഴയും ചുമത്താനാണ് സർക്കാർ നീക്കം .ചുരുക്കത്തിൽ സൂക്ഷിച്ചാൽ ദുഖിക്കേണ്ട .അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്താൻ പൊതുജനം ശ്രെദ്ധിക്കണം `

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!