മ​ര​ങ്ങാ​ട്ടു​പ​ിള്ളി: ഹോം​ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന വീ​ട്ടി​ല്‍​നി​ന്നും സ്വ​ര്‍​ണ​വ​ള​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​രു​മേ​ലി വ​യ​ല​പ​ര​മ്പി​ല്‍ അ​ശ്വ​തി (36)യെ​യാ​ണു മ​ര​ങ്ങാ​ട്ടു​പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.ഇ​വ​ര്‍ ഹോം​ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ക​ട​പ്ലാ​മ​റ്റ​ത്തെ വീ​ട്ടി​ലെ വൃ​ദ്ധ​യു​ടെ കൈ​യി​ല്‍ കി​ട​ന്ന ര​ണ്ടു വ​ള​ക​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മോഷ​ണ​ത്തി​നു​ശേ​ഷം ബ​ന്ധു മ​രി​ച്ച​താ​യി അ​റി​യി​ച്ച് ഇ​വ​ര്‍ ഇ​വി​ടെ​നി​ന്നു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.മോ​ഷ​ണ​ത്തി​നു​ശേ​ഷം ഇ​വ​ര്‍ സ്വ​ര്‍​ണം എ​രു​മേ​ലി​യി​ലു​ള്ള ക​ട​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ക​യും ഇ​വി​ടെ​നി​ന്നു പോ​ലീ​സ് സ്വ​ര്‍​ണം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here