“കേരളാ കോൺഗ്രസ്സ് ജോസ് വിഭാഗം ജനപിന്തുണയുള്ള പാർട്ടി”യെന്ന് കൊടിയേരി. ജോസ് കെ മാണി ഇപ്പോഴാണ് കരുത്തനായത് കേരള കോൺഗ്രസ് ഇപ്പോഴും സുന്ദരിയായ പെൺകുട്ടി തന്നെ

 കോട്ടയം :അതെ ജോസ് കെ മാണി ഇപ്പോഴാണ് താങ്കൾ കരുത്തനായത്,കോൺഗ്രസ് അധികാര തർക്കം കേരളാ കോൺഗ്രസ് വിഭാഗത്തെ യു ഡി എഫിൽ നിന്നും പുറത്തെത്തിച്ചതോടെ വെട്ടിലായത് അവർ തന്നെയാണ് .പുറത്താക്കിയിട്ടില്ലന്നും പറഞ്ഞു ഇന്നലെ രംഗത്ത് വന്ന രമേശ് ചെന്നിത്തലയും കോൺഗ്രസ്സും വളരെ പുറകോട്ടു പോയി .മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയം കെ എം മാണിയുടെ സ്വന്തമായിരുന്നു .മാണിയെ എന്നും പുറമെ പുകഴ്ത്തിയാലും അകമേ എപ്പോഴും ഇകഴ്ത്തലായിരുന്നു കോൺഗ്രസ്സും നേതാക്കളും .മാണിസാറിനെ കോഴക്കേസിൽ കുടുക്കി ഇല്ലാതാക്കാൻ ശ്രമിച്ച അവർ അവസാനം മാണിസാറിന്റെ മരണത്തിൽ ഉണ്ടായ ജനവികാരം കണ്ട് ഞെട്ടുക തന്നെ ചെയ്തു .എന്നാലും അവർ പണി അടുത്തതായി ജോസ് കെ മാണിക്കെതിരെ തുടർന്നു .പാലായിൽ ഉപതെരഞ്ഞെടുപ്പിൽ  ഒളിഞ്ഞും തെളിഞ്ഞും പി ജെ ജോസഫിനെ കൊണ്ട്  പണി കൊടുത്തു .കേരളാ കോൺഗ്രസിന്റെ തറവാടായ ,കെ എം മാണി അരനൂറ്റാണ്ട് അടക്കി വാണ പാലായിലെ സ്ഥാനാർത്ഥി പി ജെ ജോസഫ് പറയുന്നയാൾ ആയിരിക്കണമെന്ന് !!!!!!!,എന്തൊരു ചിന്തയാ അത് അല്ലെ എന്നൊരു കേരളാ കോൺഗ്രസ് മുതിർന്ന നേതാവ് ചോദിച്ചു ..അവസാനം രണ്ടില കൊടുക്കില്ലെന്ന് ,മാണിസാർ ഞങ്ങളുടെ ചിഹ്നം എന്നും പറഞ്ഞു ജോസ് കെ മാണിയുടെ സ്ഥാനാർഥി മത്സരിച്ചു .അന്നൊന്നും കോൺഗ്രസിന് നടപടിയും പുറത്താക്കലും താക്കീതും വേണ്ടായിരുന്നു .ഏതായാലും ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനത്തിന്റെ പേരിൽ കേരളാ കോൺഗ്രസ് മാണി രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ശ്രമിച്ച കോൺഗ്രസ് ഇപ്പോൾ വെട്ടിലാക്കിയിരിക്കുകയാണ് .ത്രിതല പഞ്ചായത്ത്

തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു പുറത്താക്കൽ നടപടി അങ്ങേയറ്റത്തെ മണ്ടത്തരമായെന്ന് യു ഡി എഫിന്റെ പല മേഖലകളിൽ നിന്നും സംസാരങ്ങൾ ഉയർന്നു കഴിഞ്ഞു .മാത്രമല്ല കത്തോലിക്കാ സഭയുടെ പല മേഖലകളിൽ നിന്നും കുടിയേറ്റ മേഖലകളും കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാണ് .
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു “കേരളാ കോൺഗ്രസ്സ് മാണി ജോസ് വിഭാഗം ജനപിന്തുണയുള്ള പാർട്ടി “ആണെന്ന് .ഇത് കോൺഗ്രസിന് മാത്രം അറിയാതെ പോയല്ലോ .മാണി സാറിന്റെ ചങ്കായി നിന്ന പി കെ കുഞ്ഞാലിക്കുട്ടിക്ക് എന്ത് പറ്റിയെന്ന് അറിയില്ല .ലീഗ് കേരള കോൺഗ്രസിന്റെ പുറത്താക്കലിന് കൂട്ട് നിന്നതിന്റെ പിന്നാമ്പുറ കഥകൾ പുറത്തു വരുമായിരിക്കും എന്ന് കരുതാം .യു പി എ അംഗമായ രണ്ട് എം പി മാരും  എം എൽ എ മാരുമുള്ള  അഞ്ഞൂറോളം ത്രിതല പഞ്ചായത്ത് അംഗങ്ങളുമുള്ള ഒരു പാർട്ടിയെ പുറത്താക്കിയ നടപടിയിൽ കോൺഗ്രസ് ഹൈക്കമാൻഡോ ,കോൺഗ്രസ്സിന്റെ ദേശീയ തലപ്പത്തുള്ള കേരള നേതാക്കളോ ഇത് വരെ പ്രതികരിച്ചിട്ടില്ല .ഏതായാലും ജോസ് കെ മാണി കൂടുതൽ കരുത്തനായി മാറിയിരിക്കുകയാണ് .ഇന്നലെ പത്ര സമ്മേളനത്തിൽ മറിഞ്ഞും തിരിഞ്ഞും മാധ്യമ പ്രവർത്തകർ ചോദിച്ചിട്ടും “നിലപാടിൽ മാറ്റമില്ല ,ഉറച്ചു നിൽക്കുന്നു “എന്നുള്ള പ്രതികരണം അത് തെളിയിക്കുന്നു .സാധ്യതകൾ ഒത്തിരി മുന്നിൽ ഉണ്ടെന്ന് കെ എം മാണിയുടെ പുത്രനും സുഹൃത്തുക്കൾക്കും നന്നായി അറിയാം .അവസരം വരുമ്പോൾ അത് പ്രയോഗിക്കുക തന്നെ ചെയ്യും .ഒന്നുമില്ലേലും പാലാക്കാരനല്ലേ …. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!