കൃഷി വകുപ്പ് സംസ്ഥാനതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പ് സംസ്ഥാനതലത്തില്‍ നടത്തുന്ന 2019-20ലെ മികച്ച കര്‍ഷകന്‍, പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിവിധ തുറകളിലെ വ്യക്തികള്‍, മികച്ച കൃഷി ഉദ്യോഗസ്ഥര്‍ എന്നീ മേഖലകളില്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ജൂലൈ ആറ് വരെ അതത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് അതത് പ്രദേശത്തെ കൃഷിഭവന്‍/ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍/ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, ഇടുക്കി, തൊടുപുഴ എന്നീ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാഫോറവും മറ്റ് വിശദവിവരങ്ങളും കൃഷി ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04862 222428.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!