July 7, 2020

കെ എം മാണിയെന്ന രാഷ്ട്രീയ മഹാമേരുവിനെ കോഴമാണിയാക്കിയ കോൺഗ്രസ്സിന് ഇനിയും കലിപ്പ് മാറിയില്ല ,

രാഷ്ട്രപതിമാർ മാണിസാർ എന്ന് വിളിച്ച കെ എം മാണിയെന്ന രാഷ്ട്രീയ മഹാമേരുവിനെ കോഴമാണിയാക്കിയ കോൺഗ്രസ്സിന് ഇനിയും കലിപ്പ് മാറിയില്ല ,കേരള കോൺഗ്രെസ്സെന്ന പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ വീണ്ടും  എല്ലാ അടവും പയറ്റി യു ഡി എഫ് കൺവീനറെന്ന വക്താവുമായി കോൺഗ്രസ് .ഇതിനൊപ്പം കൂട്ടുചേർന്ന് മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിയും ,ചെന്നിത്തലയും ,പിന്നെ ചെന്നിത്തലയുടെ ആരോമലായ പൂഞ്ഞാർ പി സി ജോർജും .കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ (ജോസ് പക്ഷത്തെ )ഇല്ലാതാക്കിയാൽ തനിക്ക് യു ഡി എഫ് പ്രവേശനം സാധിക്കും എന്ന പൂഞ്ഞാർ ചിന്തയിൽ ഉരുത്തിരിഞ്ഞ നാടകമാണ് ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത് .പണ്ടേ ദുർബലയായ ഇന്ത്യ മഹാരാജ്യത്തെ കോൺഗ്രസ്സിന് തങ്ങളുടെ മുന്നണിയിൽ രണ്ട് എം പി മാരുള്ള  എം എൽ എ മാരുള്ള  നൂറുകണക്കിന് ത്രിതല പഞ്ചായത്ത് ജനപ്രധിനിതികളുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തങ്ങളുടെ മുന്നണിക്ക് രൂപം കൊടുത്ത പാർട്ടിയെ പുറത്താക്കുവാൻ സാധിക്കുമോ ? ഒരു ജില്ല പഞ്ചായത്ത് പ്രസിഡന്റ് കരാറിന്റെ പേരിൽ …..ഇവിടെയാണ് ജനങ്ങൾ തിരിച്ചറിയേണ്ട മാണി വിരോധം .കെ എം മാണിയെന്ന രാഷ്ട്രീയ വടവൃക്ഷം പാലായിൽ ഒതുങ്ങാതെ കേരളം മുഴുവൻ ,ഇന്ത്യയിൽ തിളങ്ങി നിന്ന ,വാണ നേതാവായിരുന്നു .കേരള കോൺഗ്രസ് എന്ന പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനത്തെ കേരളത്തിലെ കുടിയേറ്റ കർഷക ജനതയുടെ കാവലാളായി മാറ്റിയ വിശ്വാസമായിരുന്നു കെ എം മാണി .മാണിസാർ എന്ന് സ്നേഹപൂർവ്വം കേരളത്തിലുടെനീളം ഉള്ള കുടിയേറ്റ കർഷക ജനത അദ്ദേഹത്തെ വിളിച്ചത് ഹൃദയത്തിൽ സൂക്ഷിച്ച സ്നേഹം കൊണ്ടാണ് .ഒരിക്കലും കർഷകരെ വഞ്ചിക്കാത്ത തന്റെ ഓരോ ബഡ്ജറ്റിലും കർഷകർക്കും എല്ലാ ജനവിഭാഗത്തിനും എന്തെങ്കിലും ഒക്കെ നന്മ നമുക്ക് കാണാമായിരുന്നു .                            കെ എം മാണി നയിച്ച കേരള യാത്രകൾ  ചരിത്ര സംഭവങ്ങൾ ആയിരുന്നു .എത്ര മാത്രം ജനപങ്കാളിത്തമുള്ള യാത്രകൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും      സ്വപ്‍നമായിരിക്കുമ്പോഴാണ്   മാണിസാറിന്റെ കേരളം യാത്രകൾ ചരിത്രസംഭവമായി മാറിയത് .ഇതൊക്ക കോൺഗ്രസിനെ അന്നും കലിപ്പിച്ചിരുന്നു .കർഷക പെന്ഷനും ,വെളിച്ച വിപ്ലവവും പിന്നീട് ഇങ്ങോട്ടു പറഞ്ഞാൽ തീരാത്ത ജനോപകാര പദ്ധതികളും അവസാനം കാരുണ്യ പദ്ധതിയും ഒക്കെ ആർക്കും ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ മാറ്റി വയ്ക്കാൻ പറ്റാത്ത പദ്ധതികളായി മാറി .ഇന്നിപ്പോൾ കേരള കോൺഗ്രെസ് മാണി എന്ന് ബ്രാക്കറ്റിൽ ഇട്ടിരിക്കുന്ന ജോസഫ് എന്ന പി ജെ ജോസെഫിനുമറിയാം ഇതെല്ലാം .ഇതുപോലൊരണ്ണം പേരെടുത്തുപറയാൻ പി ജെ ജോസേഫിനോ കോൺഗ്രസ് നേതാക്കൾക്കോ ഇല്ല എന്നതാണ് വസ്തുത .കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ പിളർത്താൻ മുമ്പിൽ നിന്ന കോൺഗ്രസ്സ് സ്നേഹിതൻ സ്വന്തം കേരളത്തിന്റെ ലീഡർ കെ കരുണാകരൻ സിയാൽ എയർപോർട്ട് സ്ഥാപിക്കാൻ വന്നപ്പോഴും എല്ലാ സഹായവും ബുദ്ധിയും നൽകിയത് മാണിസാർ ആയിരുന്നു .കെ എം മാണി എന്ന നല്ല മനുഷ്യനെ കോഴമാണിയാക്കാൻ മുന്നിൽ നിന്ന ചില കോൺഗ്രസ്സ് നേതാക്കളാണ് ഇപ്പോഴും യു ഡി എഫിൽ നിന്നുമുള്ള ജോസ് വിഭാഗത്തിന്റെ പുറത്താക്കലിന്റെ പിന്നിൽ .സത്യത്തിൽ എന്ത് മൂഢസ്വർഗ്ഗത്തിലാണ് കോൺഗ്രസ്സ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല .കോറോണക്കാലത്ത് പോലും ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാവുകയാണ് പല നേതാക്കളും .നമുക്കറിയാം പ്രാദേശിക തലത്തിൽ കോൺഗ്രസ്സ് നേരിടുന്ന ഗ്രൂപ്പ് പ് പോര് .കേരള കോൺഗ്രസ്സിനൊപ്പമുള്ള ജനപിന്തുണ അറിയാത്തത്കൊണ്ടാണോ ഇത്തരമൊരു പുറത്താക്കൽ .എല്ലാം കാത്തിരുന്ന് കാണാം .നാളെ ജോസ് വിഭാഗം കേരളം കോൺഗ്രസ്സിന്റെ സ്റ്റിയറിങ് കമ്മിറ്റി നടക്കുകയാണ് .തീരുമാനം എന്തുമാവട്ടെ അപമാനം സഹിച്ചു കെ എം മാണിയുടെ ആത്‌മാവ്‌ കുടികൊള്ളുന്ന കേരള കോൺഗ്രസ്സ് എന്ത് തീരുമാനം എടുക്കും .കേരളവും മലയാളികളും കർഷക ജനതയും കാത്തിരിക്കുകയാണ് ആ തീരുമാനത്തെ …………………………………..

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!