ഇടുക്കി: ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ പൊള്ളലേറ്റ് മരിച്ചു. കുമളിയിലാണ് സംഭവം. ചക്കുപള്ളം മേനോൻമേട് കളങ്ങരയിൽ തങ്കച്ചൻ എന്ന എബ്രഹാം (50) ആണ് മരിച്ചത്. അണക്കര മോണ്ട് ഫോർട്ട് സ്കൂൾ ജീവനക്കാരനായിരുന്ന തങ്കച്ചൻ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോകുമ്പോൾ ഏഴാംമൈൽ വരിക്കമാക്കൽ പടിക്കൽ രാവിലെ ആറരയോടെയാണ് സംഭവം. ബൈക്ക് പൂർണമായും കത്തി നശിച്ചു.

രാവിലെ ഇതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് റോഡിൽ കത്തി നശിച്ച നിലയിൽ കിടക്കുന്ന ബൈക്ക് കണ്ടത്. സമീപത്തെ പാടത്ത് ഒരാൾ കിടക്കുന്നതും ഇയാളുടെ ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെട്രോൾ വാങ്ങി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച രണ്ട് കുപ്പികളും ഒരു ലൈറ്ററും സംഭവസ്ഥലത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭാര്യ – ഷെറിൻ, മക്കൾ – ഐറിൻ, ഐവി.

LEAVE A REPLY

Please enter your comment!
Please enter your name here