July 7, 2020

എരുമേലിയുടെയും പരിസരമേഖലകളുടെയും വികസനത്തിന്‌ ശബരിമല വിമാനത്താവളം നാന്ദികുറിക്കും

 എരുമേലി :എരുമേലിയുടെയും പരിസരമേഖലകളുടെയും വികസനത്തിന്‌ ശബരിമല വിമാനത്താവളം നാന്ദികുറിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ .. ശബരിമലയുടെ പ്രാധാന്യം തള്ളിക്കളയാനാകില്ല. റോഡ് മാർഗമുള്ള വാഹനം നിയന്ത്രിക്കാൻ കഴിയും.  ഏതു പ്രതിബന്ധങ്ങളും അതിജീവിക്കാൻ നമുക്ക് കഴിയണം. എരുമേലിക്ക് കേന്ദ്രികരണം ഉണ്ടാകത്തക്ക വിധം വികസന സംവിധാനം ഉണ്ടാക്കണം എന്ന്  സർവകക്ഷി യോഗം ഉദ്‌ഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അബ്ദുൾകരിം അഭിപ്രായപ്പെട്ടു. ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് തൊഴിലും ജീവനോപാധികളും ഉറപ്പാക്കണമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, അംഗം ആശാ ജോയി അവതരിപ്പിച്ച പ്രമേയം പാസാക്കിയിരുന്നു. എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് തൊഴിൽ സ്ഥിരത ഉറപ്പാക്കണം. എരുമേലി വിമാനത്താവളവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി ,വ്യാപാരി സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുമായായിരുന്നു ഇരുവരും .വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി പി തൊമ്മി ,പി എ ഇർഷാദ് ,ടി വി ജോസഫ് ,വി സി അജികുമാർ ,പി ജെ സെബാസ്റ്റ്യൻ,ജോസ് പഴയത്തോട്ടം  ,വി പി സുഗതൻ, അബ്ദുൾകരിം ആറ്റത്തറ ,നൂഹ്  ആറ്റത്തറ,,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശാ ജോയ് ,പ്രകാശ് പള്ളിക്കൂടം ,അനിത സന്തോഷ് ,ഇ കെ സുബ്രമണ്യൻ ,ജോളി ഫിലിപ്പ് ,വ്യാപാരി നേതാക്കളായ മുജീബ്റഹ്മാൻ വലിയവീട്ടിൽ ,അജിമോൻ കൃഷ്ണ എന്നിവരും വിവിധ ജനപ്രധിനിതികളും പങ്കെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!