July 7, 2020

കെ.എം മാണിയുടെ പൈതൃകത്തെ യു ഡി എഫ് മുന്നിൽ നിന്നു കുത്തിയെന്ന് റോഷി അഗസ്റ്റിൻ.

കെ.എം മാണിയുടെ പൈതൃകത്തെ യു ഡി എഫ്   മുന്നിൽ നിന്നു കുത്തിയെന്ന് റോഷി അഗസ്റ്റിൻ.യു ഡി എഫ് തീരുമാനം ഖേദകരമാണ്. വലിയ വിഷമത്തോടെയാണ് കേട്ടത്.എന്തു മുന്നണി വിരുദ്ധമാണ് തങ്ങൾ ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് ജോസ് വിഭാഗം.പൊതു സമൂഹം കണ്ണീരോടെ ഈ തീരുമാനത്തെ കാണുമെന്ന് റോഷി അഗസ്റ്റിൻ.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വിട്ടുകൊടുക്കണമെന്ന് യു ഡി എഫ്തീരുമാനമില്ല .ഏതു യോഗത്തിലാണ് തീരുമാനമെന്ന് യു ഡി എഫ് വ്യക്തമാക്കണമെന്ന് ജോസ് വിഭാഗം.രാഷ്ട്രീയ ധാർമികത ഇല്ലാത്ത തീരുമാനം – എൻ.ജയരാജ് എം എൽ എ  .ജോസ് പക്ഷത്ത് നിന്ന് രാത്രി ജോസഫ് വിഭാഗം തട്ടിക്കൊണ്ടുപോയ രണ്ടു പേരിൽ ഒരാളെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറാക്കുന്നതിൽ എന്തു ധാർമികതയെന്ന് എൻ.ജയരാജ്കെ.എം മാണിയുടെ പൈതൃകത്തെ UDF ൽ നിന്നു പുറത്തായെങ്കിലും ചേരണ്ടപ്പോൾ ആരുമായും ചേരും.ഇന്ത്യയിലെ ഏതു മുന്നണി സ്വാഗതം ചെയ്താലും ആലോചിച്ചു തീരുമാനിക്കുമെന്ന് എം.എൽ.എമാരായ റോഷി അഗസ്റ്റിൻ എൻ ജയരാജ് എന്നിവർ പറഞ്ഞു .   ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ നിർദ്ദേശം ധാർഷ്ട്രത്തോടെ തള്ളിയ ജോസ് വിഭാഗത്തെ പുറത്താക്കാൻ യു.ഡി.എഫ് നേതൃത്വം നിർബന്ധിതമായതെന്ന് ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!